ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലിലേക്ക്. ഇത്തവണ ഡല്‍ഹിയിലെ 2.9 ലക്ഷത്തോളം റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയ ഭക്ഷ്യ കമ്മീഷണര്‍ മോഹന്‍ജിത് സിംഗിന്റെ നടപടിയാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. വേണ്ടത്ര പരിശോധന ഇല്ലാതെയാണ് റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയതെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നു. എന്നാല്‍ ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചാണ് അനര്‍ഹ കാര്‍ഡ് ഉടമകളെ പുറത്താക്കിയിരിക്കുന്നതെന്ന് കമ്മീഷണര്‍ പറയുന്നു.
റേഷന്‍ കാര്‍ഡ് റദ്ദാക്കല്‍ മുന്‍പും ഡല്‍ഹിയില്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് വഴിവച്ചിട്ടുണ്ട്. മൂന്നു ലക്ഷത്തോളം റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കാന്‍ കമ്മീഷണര്‍ 'ദൃഢപ്രതിജ്ഞ'യെടുത്തിരിക്കുകയാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ഇമ്രാന്‍ ഹുസൈന്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ ആരോപിച്ചിരുന്നു. ജനുമരി മുതല്‍ മാര്‍ച്ച് വരെ റേഷന്‍ ലഭിക്കാത്തവര്‍ക്ക് ഉടന്‍ ലക്ഷ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാന്‍ കമ്മീഷണര്‍ക്ക് മേയില്‍ കത്ത് നല്‍കുകയും ചെയ്തിരുന്നു. ഭക്ഷ്യ വിതരണ ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം ലഭിക്കാത്തവര്‍ക്ക് റേഷന്‍ വിഹിതം നല്‍കുന്നത് അധികൃതര്‍ നിര്‍ത്തിവച്ചിരുന്നു.
പൊതുവിതരണ സമ്പ്രാദായം ശുദ്ധീകരിക്കുന്നതിന് തന്റെ വകപ്പ് എടുത്ത നടപടികളില്‍ ഒന്നാണിതെന്നാണ് കമ്മീഷണര്‍ സിംഗ് പറയുന്നത്. ചെറുമോഷണങ്ജള്‍ തടഞ്ഞതോടെ കോടികളുടെ റേഷനാണ് സംരക്ഷിക്കാന്‍ കഴിഞ്ഞത്. റേഷന്‍ വിതരണത്തിലെ ഇ-പോസ് (ഇലക്‌ട്രേണിക് പോയിന്റ് ഓഫ് സെയില്‍) സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കമ്മീഷണര്‍ ആവശ്യപ്പെട്ടു.
from mangalam.com https://ift.tt/2OSQAEd
via IFTTT
No comments:
Post a Comment