പട്‌ന: ബീഹാറില്‍ യുവതിയെ ജനക്കൂട്ടം തല്ലിച്ചതച്ച് നഗ്നയാക്കി തെരുവിലൂടെ നടത്തിച്ചു. തിങ്കളാഴ്ച ബിഹാറിലെ ഭോജ്പുരി ജില്ലയിലാണ് സംഭവം. കൊലപാതകക്കുറ്റം ആരോപിച്ചാണ് ജനക്കൂട്ടം യുവതിയെ തല്ലി ചതച്ച് അപമാനിച്ചത്. സംഭവത്തില്‍ 15പേരെ പോലീസ് അറസ്റ്റ് ചെയ്തതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഞായറാഴ്ച മുതല്‍ വിമലേഷ് സാഹ് എന്ന 19കാരനെ കാണാനില്ലായിരുന്നു. തിങ്കളാഴ്ച രാവിലെ പ്രദേശത്തെ റെയില്‍വെ ട്രാക്കില്‍ നിന്നും കണ്ടെടുത്തു. മൃതദേഹം കണ്ടെടുത്തതോടെ പ്രദേശത്ത് ജനക്കൂട്ടം അക്രമാസക്തമായി. പ്രദേശത്തെ കടകള്‍ക്ക് ഇവര്‍ തീവെച്ചു.
ഒരു കെട്ടിടത്തില്‍ നിന്നും യുവതിയെ വലിച്ചിറക്കിയ ജനക്കൂട്ടം ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ വസ്ത്രങ്ങള്‍ വലിച്ച് കീറുകയും തെരുവിലൂടെ നടത്തിക്കുക്കയും ചെയ്തു. നഗ്നയായ യുവതി സഹായത്തിനായി കെഞ്ചിയെങ്കിലും ആരും സഹായിച്ചില്ല. മാത്രമല്ല പ്രതികള്‍ ക്രൂരത തുടരുകയും ചെയ്തു. പിന്നീട് പോലീസ് എത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രകോപിതരായ ജനക്കൂട്ടം ട്രെയിനിന് നേരെയും കല്ലെറിഞ്ഞു. ഇവരെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. ഈ സമയം ജനക്കൂട്ടത്തില്‍ നിന്നും ഒരാള്‍ വെടിയുതിര്‍ത്തെന്നും പോലീസി പറയുന്നു. പ്രദേശത്ത് സ്ഥിതി ശാന്തമാകുന്നത് വരെ നിരവധി പോലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയമിച്ചിരിക്കുന്നത്.
from mangalam.com https://ift.tt/2MDLJJL
via IFTTT
No comments:
Post a Comment