ന്യൂഡല്‍ഹി: കാറിന് തീപിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. ഓടുന്നതിനിടെ കാറിന് തീപിടിക്കുകയായിരുന്നു. ഡല്‍ഹിയിലെ അംബേദ്കര്‍ നഗറില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
പുലര്‍ച്ചെ 1.50ന് ഡല്‍ഹി ഫയര്‍ സര്‍വീസിലേക്ക് അഞ്ജാത ഫോണ്‍ സന്ദേശം എത്തുകയായിരുന്നു. തങ്ങള്‍ സംഭവ സ്ഥലത്തെത്തുമ്പോള്‍ വാഹനം കത്തി ചാമ്പലായിരുന്നുവെന്ന് അഗ്നിശമന സേന അംഗങ്ങള്‍ പറഞ്ഞു. കാര്‍ കത്തിയമരുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അങ്കിത ചക്രവര്‍ത്തി എന്ന യുവതിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Saw this horrific sight yesterday near Ambedkar Nagar. Driver died inside the car @ZeeNews pic.twitter.com/Cm5buXYgI9— Ankita Chakravarti (@ankitaChak15) August 11, 2018
അമിത വേഗതയിലെത്തിയ മറ്റൊരു വാഹനം ഇടിച്ചാണോ അപകടമുണ്ടായതെന്ന സംശയവും അഗ്നിശമന സെന മുന്നോട്ട് വെച്ചു. വിതരണം ചെയ്യാനുള്ള നിരവധി പേപ്പര്‍ കെട്ടുകളും കാറിനുള്ളില്‍ ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
from mangalam.com https://ift.tt/2P0Fk9H
via IFTTT
No comments:
Post a Comment