കന്യാസ്ത്രീയുടെ പരാതിയില്‍ മദര്‍ ജനറാളിനെ ചോദ്യം ചെയ്യുന്നു; പരാതിക്കാരിക്കെതിരെ കൃത്രിമ രേഖകള്‍ ബിഷപ്പ് ഹൗസില്‍ തയ്യാറാക്കിയതായി സൂചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 11, 2018

കന്യാസ്ത്രീയുടെ പരാതിയില്‍ മദര്‍ ജനറാളിനെ ചോദ്യം ചെയ്യുന്നു; പരാതിക്കാരിക്കെതിരെ കൃത്രിമ രേഖകള്‍ ബിഷപ്പ് ഹൗസില്‍ തയ്യാറാക്കിയതായി സൂചന

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം മൊഴിയെടുപ്പ് തുടരുന്നു. പരാതിക്കാരി നേരത്തെ താമസിച്ചിരുന്ന സൈനിക ക്യാംപിലെ മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സഭാ മദര്‍ ജനറാള്‍ സി.റെജീന കടുംത്തോട്ടില്‍ നിന്നും പോലീസ് മൊഴിയെടുക്കുകയാണ്. ബിഷപ്പിനെതിരെ മദര്‍ ജനറാളിന് പരാതി നല്‍കിയിരുന്നുവെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുന്‍പ് മാധ്യമങ്ങളില്‍ പ്രതികരണത്തിന് എത്തിയ മദര്‍ ജനറാള്‍ പരാതിക്കാരിയെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചത് വിവാദമായിരുന്നു. കന്യാസ്ത്രീക്കെതിരെ ബന്ധുവായ സ്ത്രീ നല്‍കിയ പരാതി അന്വേഷിച്ച കമ്മീഷന് നേതൃത്വം നല്‍കിയ സി.അമലയില്‍ നിന്നും പോലീസ് മൊഴിയെടുക്കും. കോണ്‍വെന്റിലെ അഞ്ച് കന്യാസ്ത്രീകളില്‍ നിന്നാണ് പോലീസ് മൊഴിയെടുക്കുന്നത്.

അതേസമയം, പരാതിക്കാരിക്കെതിരെ ബിഷപ്പ് ഹൗസില്‍ വന്‍ ഗൂഢാലോചന അരങ്ങേറുന്നതായി സൂചനയുണ്ട്. പരാതിക്കാരിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ചുമത്തിയുള്ള റിപ്പോര്‍ട്ടുകള്‍ ബിഷപ്പ് ഹൗസ് കേന്ദ്രീകരിച്ച് തയ്യാറാക്കികഴിഞ്ഞു. ഇതില്‍ മദര്‍ ജനറാളിനെ കൊണ്ട് ഒപ്പുവയ്പ്പിച്ചതായും അവിടെനിന്നുള്ള വിശ്വസനീയ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. പോലീസ് എത്തുമ്പോള്‍ നല്‍കുന്നതിനാണ് ഈ 'തെളിവുകള്‍'. രൂപതയിലെ കന്യാമഠങ്ങള്‍ കേന്ദ്രീകരിച്ച് ബിഷപ്പിന് 'ഗുഡ് സര്‍ട്ടിഫിക്കറ്റ്' തയ്യാറാക്കുന്നതായി നേരത്തെ 'മംഗളം ഓണ്‍ലൈന്‍' പുറത്തുവിട്ടിരുന്നു.

മദര്‍ ജനറാളിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന വിധത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഒരു കന്യാസ്ത്രീക്കെതിരെ മദര്‍ ജനറാള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ എല്ലായ്‌പ്പോഴും അവരുടെ മഠത്തിനുള്ളില്‍ നിന്നുതന്നെയായിരിക്കും. അവയുടെ പകര്‍പ്പുകള്‍ കമ്പ്യൂട്ടറില്‍ സൂക്ഷിക്കുകയും ചെയ്യുകയാണ് പതിവ്. ഇത് തെറ്റിച്ചാണ് ബിഷപ്പ് ഹൗസ് കേന്ദ്രീകരിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. ഇവയുടെ പകര്‍പ്പ് സ്വഭാവികമായും ബിഷപ്പ് ഹൗസിലെ കമ്പ്യൂട്ടറുകളില്‍ കാണേണ്ടതാണ്. പോലീസിനൊപ്പമുള്ള സൈബര്‍ വിദഗ്ധര്‍ക്ക് ഇത് കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് പരാതിക്കാരിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

അതേസമയം, ഇന്നലെ വൈകിട്ട് അന്വേഷണ സംഘം നാല് വൈദികരുടെ മൊഴിയെടുത്തതായി റിപ്പോര്‍ട്ടുണ്ട്. കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്നാണ് ഇവര്‍ നല്‍കിയ മൊഴി. ബിഷപ്പില്‍ നിന്ന് കന്യാസ്ത്രീക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് അറിയാമായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. ഇതോടെ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ ചോദ്യം ചെയ്യാനുള്ള എല്ലാ സംശയങ്ങളും അന്വേഷണ സംഘത്തിന് നീങ്ങിയതായാണ് റിപ്പോര്‍ട്ട്.

ഉച്ചയ്ക്കു ശേഷം ബിഷപ്പിനെ ചോദ്യം ചെയ്‌തേക്കും. മറ്റുള്ളവരുടെ മൊഴിയെടുപ്പ് വൈകിയാല്‍ ബിഷപ്പിനെ ​ചോദ്യംചെയ്യുന്നത് നാളത്തേക്ക് മാറ്റാനും ഇടയുണ്ട്. ബിഷപ്പ് ഹൗസില്‍ എത്തി ചോദ്യം ചെയ്യുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് സംശയംതോന്നിയാല്‍ പഞ്ചാബ് ആംഡ് പോലീസ് ട്രെയിനിംഗ് സെന്ററിലേക്ക് കൂട്ടിക്കൊണ്ടുപോയി ആയിരിക്കും ചോദ്യം ചെയ്യല്‍. അറസ്റ്റിലേക്ക് പോകുന്ന സാഹചര്യമുണ്ടായാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതെ വിശ്വാസികളുടെ പ്രതിരോധം ഒഴിവാക്കാനും ഇതായിരിക്കും പോലീസിന് മുന്നിലുള്ള ഉചിതമായ മാര്‍ഗവും. ക്രമസമാധാന പ്രശ്‌നം ഉണ്ടാകാന്‍ അനുവദിക്കില്ലെന്ന് ജലന്ധര്‍ പോലീസും വ്യക്തമാക്കിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോ അന്വേഷണവുമായി സഹകരിക്കുമെന്ന ജലന്ധര്‍ രുപതാ പി.ആര്‍.ഒ ഫാ.പീറ്റര്‍ കാവുമ്പുറം അറിയിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2KKLOWU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages