കാലവര്‍ഷക്കെടുതിയില്‍ വീട് നഷ്ടമായവര്‍ക്ക് നാല് ലക്ഷവും ഭൂമി നഷ്ടമായവര്‍ക്ക് ആറ് ലക്ഷവും സര്‍ക്കാര്‍ നഷ്ടപരിഹാരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 11, 2018

കാലവര്‍ഷക്കെടുതിയില്‍ വീട് നഷ്ടമായവര്‍ക്ക് നാല് ലക്ഷവും ഭൂമി നഷ്ടമായവര്‍ക്ക് ആറ് ലക്ഷവും സര്‍ക്കാര്‍ നഷ്ടപരിഹാരം

കല്‍പ്പറ്റ: കാലവര്‍ഷക്കെടുതിയില്‍ വീട് നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. വീട് നഷ്ടമായവര്‍ക്ക് നാല് ലക്ഷവും ഭൂമി നഷ്ടമായവര്‍ക്ക് ആറ് ലക്ഷവുമാണ് നഷ്ടപരിഹാരമായി നല്‍കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനും നാല് ലക്ഷം രൂപ വീതം നല്‍കും. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.

എല്ലാ വകുപ്പുകളും കണക്കുകള്‍ ക്രോഡീകരിച്ച് നല്‍കിയാല്‍ എത്രയും വേഗം ധനസഹായം എത്തിക്കാന്‍ കഴിയും. കേന്ദ്ര സഹായം ലഭിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വയനാട് കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം.ഐ.ഷാനവാസ് എംപിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ സംഘവും വയനാട്ടില്‍ നിന്ന് മടങ്ങി.

പത്തോടെ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാടില്‍ ഇറങ്ങിയ ശേഷമാണ് മുഖ്യമന്ത്രിയും സംഘവും ഇവിടെയെത്തിയത്. വയനാടിന്റെ ചുമതലയുള്ള തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കളക്ടര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മൂന്ന് താലൂക്കുകളിലുമായി 135 ദുരിതാശ്വാസ ക്യാമ്പുകളാണ് വയനാട്ടില്‍ പ്രവര്‍ത്തിക്കുന്നത്. 2,761 കുടുംബങ്ങളില്‍ നിന്നായി 10,676 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം ജില്ലയിലുടനീളം ഉണ്ടായിട്ടുണ്ട്. കാലവര്‍ഷത്തില്‍ ഇതുവരെ ജില്ലയില്‍ 584.22 ഹെക്ടര്‍ കൃഷി നശിച്ചതായാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്.



from mangalam.com https://ift.tt/2Op8Sga
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages