ന്യൂഡൽഹി: ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മാസങ്ങളായി പാർലമെന്റിനകത്തും പുറത്തും നിരന്തരം പ്രതിഷേധങ്ങൾനടന്നുകൊണ്ടിരിക്കുകയാണ്.പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് വ്യത്യസ്തമായ വേഷം ധരിച്ചെത്തിയിരിക്കുകയാണ് നടനും തെലുങ്കു ദേശം പാർട്ടി എംപിയുമായ നരമല്ലി ശിവപ്രസാദ്. ജർമൻ ഏകാധിപതിയായ അഡോൾഫ് ഹിറ്റ്ലറുടെ വേഷത്തിലാണ് ശിവപ്രസാദ് ഇന്ന് പാർലമെന്റിലെത്തിയത്. മൂന്ന് ദിവസം മുമ്പ് അദ്ദേഹം രാമന്റെ വേഷത്തിലും പാർലമെന്റിലെത്തിയിരുന്നു. ഇതേ വിഷയത്തിൽ മുൻകാലങ്ങളിൽ നടന്ന പ്രതിഷേധത്തിൽ സത്യസായിബാബയായും നാരദ മുനിയായുമൊക്കെയായി ശിവപ്രസാദ് പാർലമെന്റിൽ അവതരിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകാത്തതിനെ തുടർന്ന് മാർച്ചിൽ ടിഡിപി ബിജെപി ബന്ധം ഉപേക്ഷിച്ചിരുന്നു. തുടർന്ന് പാർലമെന്റിൽ സർക്കാരിനെതിരെ നിരന്തരം പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുകായണ് പാർട്ടി.
from mathrubhumi.latestnews.rssfeed https://ift.tt/2KH4c2S
via
IFTTT
No comments:
Post a Comment