എല്ലാം പോയി; ഇനിയെനിക്ക് ബാക്കിയുള്ളത് ഈ ഷര്‍ട്ടും മുണ്ടും മാത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 10, 2018

എല്ലാം പോയി; ഇനിയെനിക്ക് ബാക്കിയുള്ളത് ഈ ഷര്‍ട്ടും മുണ്ടും മാത്രം

കോഴിക്കോട്: കണ്ണപ്പൻകുണ്ട് അങ്ങാടിയിൽ ചെറിയ ചായക്കട നടത്തിയായിരുന്നു കാസിമും കുടുംബവും ജീവിതം മുന്നോട്ട് നീക്കിയിരുന്നത്. ആറ്റു നോറ്റുണ്ടാക്കിയ വീടും കന്നുകാലികളും കാലവർഷത്തിന്റെ കലിതുള്ളലിൽ ഒലിച്ച് പോയതോടെ ഇനിയെന്ത് എന്ന ചോദ്യം ബാക്കിയാക്കി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണിവർ. തിരിച്ച് കിട്ടിയത് ദേഹത്തിട്ട മുണ്ടും ഷർട്ടും മാത്രം. എട്ടു കന്നുകാലികളിൽ അഞ്ചെണ്ണത്തെയും കാണാനില്ല. കുടുംബാംഗങ്ങൾ മുകളിലത്തെ നിലയിലായതിനാൽ തലനാരിഴയ്ക്ക് അവരുടെ ജീവൻ തിരിച്ചു കിട്ടി. കാസിമിനെ പോലെ ഒറ്റ രാത്രി കൊണ്ട് എല്ലാം നഷ്ടപ്പെട്ട് നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്. പലരും ഉരുൾ പൊട്ടൽഅറിഞ്ഞത് പോലും കനത്ത മഴയിൽ കട്ടിലടക്കംനനഞ്ഞ് തുടങ്ങിയതോടെയാണ്. ബുധനാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് കണ്ടപ്പൻകുന്ന് പ്രദേശം മഴവെള്ളപ്പാച്ചിലിൽ പെട്ട് വെള്ളത്തിനടിയിലായത്. ദിവസങ്ങളായി തുടർച്ചയായി പെയ്യുന്ന മഴ കഴിഞ്ഞ ദിവസം അതിശക്തമാവുകയും മഴവെള്ളപ്പാച്ചിലിന്റെ രൂപത്തിൽ രൗദ്രഭാവത്തിലേക്ക് മാറുകയുമായിരുന്നു. പ്രദേശത്തെ അഞ്ച് വീടുകൾ പൂർണമായും മലവെള്ളപ്പാച്ചിലിൽ ഒലിച്ച് പോയിട്ടുണ്ട്. നിരവധി വിടുകൾക്ക് അകത്ത് കൂടെ വെള്ളമൊലിക്കുകയാണ്. വൈദ്യുതി സംവിധാനം പൂർണമായും തകർന്നു. മലവെള്ളപ്പാച്ചിലിൽ എല്ലാം നഷ്ടപ്പെട്ട കാസിമിനെ പോലെ മൈലുള്ളാംപാറ യു പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ ഡെസ്ക്കിൽ തലകുത്തിയിരുന്ന് കരയുകയാണ് കോരങ്ങാട് ഇബ്രാഹിമിന്റെ മകൾ സുലൈഖയും കുടുംബവും. സുലൈഖയും മകൻ ഷബീറും മരുമകൾ റംഷീനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉരുൾപൊട്ടിയെന്ന് ആരോ വിളിച്ച് പറയുന്നത് കേട്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിന് മുന്നെ എല്ലാം തീർന്നിരുന്നു. പാസ്പോർട്ട് അടക്കമുള്ള രേഖകളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമടക്കം എല്ലാം ഒലിച്ച് പോയി. തണുത്ത് വിറച്ച് ദുരിതാശ്വാസ ക്യാമ്പിൽ ആരൊക്കെയോ കൂടി എത്തിച്ചപ്പോൾ തണുപ്പു മാറ്റാൻ ആരോ കൊടുത്ത സ്വെറ്റർ മാത്രമാണ് ഉടുവസ്ത്രമല്ലാതെ ഇവരുടെ കയ്യിലുള്ളത്. മഴ കുറഞ്ഞാലും ഇനി എവിടേക്ക് പോവണമെന്നും എന്ത് ചെയ്യണമെന്നും ഇവർക്കറിയില്ല. ഇങ്ങനെ നിരവധി കുടുംബങ്ങൾ മൈലള്ളാംപാറ യു പി സ്കൂളിന് പുറമെ മണൽ വയൽ സ്കൂളിലും ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. ഏകദേശം അറുപത് കുടുംബങ്ങളിലെ ഇരുന്നൂറോളം പേരാണ് ഇവിടെ കഴിച്ച് കൂട്ടുന്നത്. content highlights: story of a victim in kannappankundu landslide, kozhikoe district


from mathrubhumi.latestnews.rssfeed https://ift.tt/2vVfonr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages