ഭോപ്പാൽ: ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റെക്കോഡ് വേഗത്തിൽ വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചു. മധ്യപ്രദേശിലെ ദത്തിയയിലെ പ്രത്യേക കോടതിയാണ് മൂന്നുദിവസത്തെ വിചാരണയ്ക്ക് ശേഷം കേസിലെ പ്രതി മോത്തിലാൽ അഹിർവാറിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇത്തരം കേസുകളിൽ രാജ്യത്തുതന്നെ ഏറ്റവും വേഗത്തിൽ വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ച കേസാണ് ദത്തിയയിലേതെന്ന് പ്രോസിക്യൂഷൻ അവകാശപ്പെട്ടു. പോക്സോ നിയമത്തിലെ 3,4,5 വകുപ്പുകളും, ഐ.പി.സി 376(എ.ബി) 366 വകുപ്പുകളുമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. മെഡിക്കൽ ഓഫീസർ ഉൾപ്പെടെ ആകെ 17 സാക്ഷികളെയും കേസിൽ വിസ്തരിച്ചു. 2018 മെയ് 29നാണ് ഉത്തർപ്രദേശ് സ്വദേശിയായ മോത്തിലാൽ അഹിർവാർ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഒരു വിവാഹചടങ്ങിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി, സമീപത്തെ സർക്കാർ സ്കൂളിൽ വച്ചാണ് പീഡനത്തിനിരയാക്കിയത്. ഇതിനിടെ കുട്ടിയെ കാണാതായതോടെ വീട്ടുകാർ തിരച്ചിൽ ആരംഭിച്ചിരുന്നു. പിന്നീട് മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞതോടെ പോലീസ് ഊർജിതമായ അന്വേഷണം നടത്തുകയും 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ 12 വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷ നൽകണമെന്നുള്ള ബിൽ മധ്യപ്രദേശ് സർക്കാർ അടുത്തിടെ പാസാക്കിയിരുന്നു. ബലാൽസംഗക്കേസിലെ പ്രതികൾക്ക് കുറഞ്ഞത് 20 വർഷമെങ്കിലും തടവ് വിധിക്കണമെന്നും ബില്ലിൽ പറഞ്ഞിരുന്നു. Content Highlights:speediest trial; madhya pradesh court sentenced life imprisonment for raping six year old girl.
from mathrubhumi.latestnews.rssfeed https://ift.tt/2AVBv2D
via
IFTTT
No comments:
Post a Comment