ബെംഗളൂരു: കേരളത്തിലെ പ്രളയദുരിതത്തെക്കുറിച്ച് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി. എം.എൽ.എ.യുമായ ബസനഗൗഡ പാട്ടീൽ യാട്നലിന്റെ വിവാദ പ്രസ്താവന. കേരളത്തിൽ ബീഫ് ഫെസ്റ്റിവൽ നടത്തിയതാണ് പ്രളയത്തിനു കാരണമെന്ന് ബസനഗൗഡ പാട്ടീൽ പറഞ്ഞു. കഴിഞ്ഞവർഷം ജൂണിലാണ് കേരളത്തിലെ എം.എൽ.എ.മാർ ചേർന്ന് ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഹിന്ദുക്കളുടെ വികാരത്തെ മുറിവേൽപ്പിച്ചാൽ മതം ശിക്ഷിക്കും. ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ കേരളം പ്രളയത്തിൽ അമർന്നു -അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടെന്നാണ് കേരളത്തെ വിശേഷിപ്പിക്കുന്നത്. എന്നാൽ, പശുക്കളെ കൊന്നൊടുക്കുകയാണ്. വടക്കൻ കർണാടകത്തിലെ വിജയപുരയിൽനിന്നുള്ള എം.എൽ.എ.യായ ബസവനഗൗഡ പാട്ടീൽ ഇതിനുമുമ്പും പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള പേരാട്ടമാണെന്ന ബസനഗൗഡ പാട്ടീലിന്റെ പ്രസ്താവന വിവാദമായിരുന്നു. ബി.ജെ.പി. എം.എൽ.എ.മാരോട് ഹിന്ദുക്കൾക്കുവേണ്ടി പ്രവർത്തിക്കണമെന്ന് നിർദേശിക്കുന്ന വീഡിയോ കഴിഞ്ഞ ജൂലായിലാണ് പുറത്തുവന്നത്. ഇത് വിവാദമായെങ്കിലും പാട്ടീൽ പ്രസ്താവനയെ ന്യായീകരിക്കുകയാണ് ചെയ്തത്. തനിക്ക് വോട്ടുചെയ്യാൻ മുസ്ലിം സമുദായത്തോട് അഭ്യർഥിക്കാറില്ലെന്നാണ് ഇതിനു നൽകിയ വിശദീകരണം. വാജ്പേയി മന്ത്രിസഭയിൽ അംഗമായിരുന്നു പാട്ടീൽ.
from mathrubhumi.latestnews.rssfeed https://ift.tt/2BPAKbZ
via
IFTTT
No comments:
Post a Comment