കേരളത്തിലെ ജലം വറ്റിക്കാൻ മഹാരാഷ്ട്രയിൽനിന്ന് പമ്പുകൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 27, 2018

കേരളത്തിലെ ജലം വറ്റിക്കാൻ മഹാരാഷ്ട്രയിൽനിന്ന് പമ്പുകൾ

മുംബൈ: പ്രളയംമൂലം തകർച്ച നേരിട്ട കേരളത്തിൽ വെള്ളം വറ്റിക്കാൻ മഹാരാഷ്ട്ര സർക്കാർ വാട്ടർ പമ്പുകൾ അയച്ചുകൊടുക്കും. തായ്ലാൻഡിൽ ഗുഹയിൽ വെള്ളംകയറി കുട്ടികൾ അകപ്പെട്ടപ്പോൾ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച തരത്തിലുള്ള ഹെവി വാട്ടർ പമ്പുകളാണ് കേരളത്തിലേക്ക് അയക്കുകയെന്ന് മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജൻ അറിയിച്ചു. കേരളത്തിൽ കുട്ടനാട്ടിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വെള്ളം വറ്റിക്കാൻ വാട്ടർ പമ്പുകൾ ആവശ്യമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് ട്വീറ്റ് ചെയ്തിരുന്നു. മന്ത്രിയുടെ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ടപ്പോൾ 'കിർലോസ്കർ' കമ്പനിയുമായി ചർച്ച ചെയ്താണ് ഇക്കാര്യം തീരുമാനിച്ചതെന്ന് മന്ത്രി ഗിരീഷ് മഹാജൻ പറഞ്ഞു. പമ്പുകൾ പ്രവർത്തിപ്പിക്കാനുള്ള സാങ്കേതിക വിദഗ്ധരേയും അയക്കും. കേരളത്തിൽ പ്രളയദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് വൈദ്യസംഘത്തെ നയിച്ച് ഗിരിഷ് മഹാജൻ എത്തിയിരുന്നു. മന്ത്രിയുടെ നേതൃത്വത്തിൽ 100 ഡോക്ടർമാരാണ് വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ വൈദ്യസഹായം എത്തിച്ചത്. 18,000 പേരെ സംഘം പരിശോധിച്ചതായി മന്ത്രി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2BQOMKy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages