അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ നാല് നിലക്കെട്ടിടം തകർന്നുവീണു. അവശിഷ്ടങ്ങൾക്കിടയിൽ അഞ്ച് പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. മൂന്ന് പേരെ ഇവിടെ നിന്ന് രക്ഷിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ ഓധവ് ഭാഗത്താണ് സംഭവം. ദേശീയ ദുരന്ത നിവാരണ സേനയുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഞായറാഴ്ചയാണ് കെട്ടിടം തകർന്നു വീണത്. കെട്ടിടം അപകടാവസ്ഥയിലായതിനാൽ നേരത്തെ താമസക്കാരോട് ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് നൽകിയിരുന്നതായി രക്ഷാപ്രവർത്തകർ വ്യക്തമാക്കി. 32 ഫ്ളാറ്റുകൾചേർന്നതാണ് തകർന്ന കെട്ടിടം. content highlights:5 feared trapped after building collapses in Ahmedabad
from mathrubhumi.latestnews.rssfeed https://ift.tt/2PA2G6B
via
IFTTT
No comments:
Post a Comment