തിരുവനന്തപുരം: പ്രളയക്കെടുതിയിൽ കേരളത്തിന് 35,000 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്ന് അനൗദ്യോഗിക കണക്ക്. ഇത് സംസ്ഥാനത്തിന്റെ വാർഷികപദ്ധതി അടങ്കലിനേക്കാൾ കൂടുതലാണ്. കേന്ദ്രപദ്ധതികളൊഴികെ ഈ സാമ്പത്തികവർഷത്തെ പദ്ധതി അടങ്കൽ 29,150 കോടി രൂപയാണ്. കേന്ദ്രപദ്ധതികൾകൂടി ചേർക്കുമ്പോൾ ഇത് 37,248 കോടി രൂപയാവും. പ്രളയമുണ്ടാക്കിയ നഷ്ടം ഈ തുകയ്ക്ക് അടുത്തെത്തുമെന്നാണ് കരുതുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഓഗസ്റ്റ് എട്ടുമുതൽ മഴക്കെടുതിയിൽ 302 പേർക്ക് ജീവൻ നഷ്ടമായി.പ്രളയക്കെടുതിയെത്തുടർന്ന് 4,62,456 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. 1435 ക്യാമ്പുകൾ നിലവിലുണ്ട്. ഇതിൽ ഭൂരിപക്ഷവും സ്കൂളുകളാണ്. ഓണാവധി കഴിഞ്ഞ് ബുധനാഴ്ചയാണ് സ്കൂളുകൾ തുറക്കുക. ഈ പശ്ചാത്തലത്തിൽ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റാൻ സർക്കാർ തീരുമാനിച്ചു. ആവശ്യമെങ്കിൽ ഇതിനായി സ്വകാര്യ കെട്ടിടങ്ങൾ വാടകയ്ക്കെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. പൂട്ടിക്കിടക്കുന്ന വീടുകൾ ഉപയോഗിക്കാനാവുമോയെന്ന് പരിശോധിക്കണം. ആലപ്പുഴ ജില്ലയിലാണ് സ്കൂളുകളിൽ കൂടുതൽ ക്യാമ്പുകളുള്ളത്. ക്യാമ്പുകളില്ലാത്ത സ്കൂളുകൾ രണ്ടുദിവസത്തിനകം വൃത്തിയാക്കാനും നിർദേശിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.വൃത്തിയാക്കിയ വീടുകൾ 3.64 ലക്ഷംവെള്ളംകറിയ മൂന്നുലക്ഷത്തിലധികം വീടുകൾ ഇതുവരെ വൃത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. 3.64 ലക്ഷം പക്ഷികളുടെയും 3285 വലിയ മൃഗങ്ങളുടെയും 14,274 ചെറിയ മൃഗങ്ങളുടെയും ജഡങ്ങൾ മറവുചെയ്തു. ശേഷിക്കുന്നവ എത്രയും വേഗം മറവുചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. അജൈവമാലിന്യം ശേഖരിച്ചുവയ്ക്കാനുള്ള സ്ഥലങ്ങൾ തദ്ദേശവകുപ്പ് കണ്ടെത്തണം. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറണം. ക്ലീൻ കേരള കമ്പനിക്ക് അവ പെട്ടെന്ന് പൂർണമായും ചെയ്യാൻ കഴിയില്ലെങ്കിൽ മറ്റ് ഏജൻസികളുടെ സഹായവും തേടണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2Paa1J8
via
IFTTT
No comments:
Post a Comment