തിരുവനന്തപുരം: ദുരന്തവേളകളിൽ പ്രയോഗിക്കാനുള്ള ടെലികോം സേവനങ്ങളെക്കുറിച്ചുള്ള അംഗീകൃത സേവനക്രമം (സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ) പരിഷ്‌കരിക്കും. കേരളത്തിൽനിന്നുള്ള ദുരന്തനിവാരണ അനുഭവം മാതൃകയാക്കിയാണ് പരിഷ്കരണം. കേന്ദ്ര ടെലികോം സെക്രട്ടറി അരുണാ സുന്ദരരാജന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. ടെലികോം വകുപ്പും സി-ഡോട്ടും ചേർന്ന് നടപ്പാക്കിയ ‘കോമൺ അലർട്ട് പ്രോട്ടോകോൾ, ഏർളി വാർണിങ് പ്ലാറ്റ്‌ഫോം’ എന്നിവ പ്രളയകാലത്ത് മുന്നറിയിപ്പുകൾ നൽകാൻ സർക്കാരിനെ സഹായിച്ചെന്നാണ് വിലയിരുത്തൽ. പ്രാദേശിക ഭാഷകളിൽ മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കാനുള്ള സൗകര്യം ഈ സംവിധാനത്തിന്റെ പുതിയ പതിപ്പിൽ ഒരുക്കും.കേരളത്തിലെ പ്രളയബാധിത മേഖലകളിലെ 98 ശതമാനം മൊബൈൽ ടവറുകളും പ്രവർത്തനസജ്ജമായെന്ന് യോഗം വിലയിരുത്തി. 190 ഇടങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ നശിച്ചു. ഇതിൽ 168 ഇടങ്ങളിലും പുനഃസ്ഥാപിച്ചു. കേരളത്തിൽ ആകെയുള്ള 85,900 മൊബൈൽ ബി.ടി.എസുകളിൽ 23,552 എണ്ണത്തിന്റെ പ്രവർത്തനത്തെ പ്രളയം ബാധിച്ചിരുന്നു. ഇതിൽ 22,217 ബി.ടി.എസുകളുടെ പ്രവർത്തനം പുനഃസ്ഥാപിച്ചു. പ്രളയം പ്രവർത്തനത്തെ ബാധിച്ച 153 ടെലിഫോൺ എക്സ്‌ചേഞ്ചുകളിൽ 131 എണ്ണം പൂർവസ്ഥിതിയിലായി. നഷ്ടം 350 കോടിപ്രളയംകാരണം ടെലികോം സേവനദാതാക്കൾക്കും ടെലികോം അടിസ്ഥാനസൗകര്യദാതാക്കൾക്കും ഏകദേശം 350 കോടി രൂപയുടെ പ്രാഥമിക നഷ്ടമുണ്ടായതായി ബി.എസ്.എൻ.എൽ. അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2od5lXc
via
IFTTT
No comments:
Post a Comment