ജലനിരപ്പ് കുറയുന്നു; ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുതന്നെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 13, 2018

ജലനിരപ്പ് കുറയുന്നു; ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുതന്നെ

ചെറുതോണി: വൃഷ്ടിപ്രദേശത്തെ മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് കാര്യമായി കുറഞ്ഞു. മണിക്കൂറിനുള്ളിൽ 1.4 അടിയുടെ കുറവാണ് ജലനിരപ്പിൽ ഉണ്ടായത്. ഒഴുകിയെത്തുന്നതിനെക്കാൾ കൂടുതൽ വെള്ളം ഷട്ടറുകളിലൂടെ ഒഴുക്കുന്നതും മൂലമറ്റത്ത് വൈദ്യുതോത്പാദനം പൂർണ തോതിൽ നടത്തുന്നതിനാലുമാണ് ഡാമിലെ ജലനിരപ്പ് ഗണ്യമായി കുറയുന്നത്. തിങ്കളാഴ്ട പുലർച്ചെ അഞ്ചിന് 2397.94 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. അഞ്ച് ഷട്ടറും തുറന്നുതന്നെ ചെറുതോണി അണക്കെട്ടിലെ അഞ്ച് ഷട്ടറുകൾ തുറന്നുകിടക്കുകയാണ്. ഒന്നും അഞ്ചും ഷട്ടറുകൾ ഓരോ മീറ്റർ വീതവും രണ്ട്, മൂന്ന്, നാല് ഷട്ടറുകൾ 1.8 മീറ്ററുമാണ് ഉയർത്തിയിരിക്കുന്നത്. ഇതിലൂടെ സെക്കൻഡിൽ 7.5 ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. രണ്ട് ദിവസമായി ഇതേ അളവിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. സെക്കൻഡിൽ 6.81 ലക്ഷം ലിറ്റർ വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തത്കാലം അടയ്ക്കുന്നില്ല മഴയും നീരൊഴുക്കും നോക്കിയശേഷം മാത്രമേ അണക്കെട്ടിന്റെ ഷട്ടറുകൾ അടയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. നീരൊഴുക്ക് ഗണ്യമായി കുറഞ്ഞാൽ ഒന്നും അഞ്ചും ഷട്ടറുകൾ അടയ്ക്കും. പൂർണതോതിൽ മൂലമറ്റം മൂലമറ്റം പവർഹൗസിലെ അഞ്ച് ജനറേറ്ററുകളും പൂർണതോതിൽ പ്രവർത്തിക്കുകയാണ്. 14.938 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ശനിയാഴ്ച ഉത്പാദിപ്പിച്ചത്. സെക്കൻഡിൽ 116 ലക്ഷം ലിറ്റർ വെള്ളം ഇതിനായി കൊണ്ടുപോകുന്നുണ്ട്. ചിലപ്പോൾ വെയിലുണ്ടാകുന്നുണ്ടെങ്കിലും ഇടയ്ക്കിടെ ശക്തമായ മഴ പെയ്യുന്നുണ്ട്. ഞായറാഴ്ച വൈകുന്നേരവും ചെറുതോണിയിൽ ശക്തമായ മഴ പെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/2B6xske
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages