സെന്‍സെക്‌സില്‍ 297 പോയന്റ് നഷ്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 13, 2018

സെന്‍സെക്‌സില്‍ 297 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞയാഴ്ചയിൽ മികച്ച നേട്ടം സ്വന്തമാക്കിയ ഓഹരി സൂചികകൾ പുതു ആഴ്ചയുടെ തുടക്കത്തിൽത്തന്നെ നിക്ഷേപകരെ നിരാശരാക്കി. സെൻസെക്സ് 297 പോയന്റ് താഴ്ന്ന് 37571ലും നിഫ്റ്റി 84 പോയന്റ് നഷ്ടത്തിൽ 11344ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 534 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1303 ഓഹരികൾ നഷ്ടത്തിലുമാണ്. ടെക്മഹീന്ദ്ര, കോൾ ഇന്ത്യ, സൺ ഫാർമ, എച്ച്സിൽ ടെക്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ലുപിൻ, ഐടിസി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വേദാന്ത, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, റിലയൻസ്, ഒഎൻജിസി, എച്ച്ഡിഎഫ്സി, യുപിഎൽ, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ടർക്കിയിലെ പ്രതിസന്ധിയെതുടർന്ന് ഏഷ്യൻ സൂചികകളെല്ലാം നഷ്ടത്തിലാണ്. രൂപയുടെ മൂല്യത്തിലും കനത്ത ഇടിവുണ്ടായി.


from mathrubhumi.latestnews.rssfeed https://ift.tt/2P1saJH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages