കൽപ്പറ്റ: വയനാട്ടിലെ ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽഉയർത്തി. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ലഭിച്ച സാഹചര്യത്തിലാണ് ഷട്ടറുകൾ കൂടുതൽഉയർത്തിയത്. ഷട്ടറുകൾ 90 സെ.മീറ്ററിൽ 120 സെ.മീ ആയാണ് ഉയർത്തിയത്.150 സെ.മീറ്ററിലേക്ക് ഘട്ടം ഘട്ടമായി ഉയർത്താനാണ് തീരുമാനമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നാലു ഷട്ടറുകളാണ് ഉയർത്തിയിരിക്കുന്നത്. 77 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പരിസര പ്രദേശങ്ങളിലുള്ള ജനങ്ങളോട് ജാഗ്രത പുലർത്താൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. നേരത്തെ മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇടമലയാൽ അണക്കെട്ടിന്റെ നാലു ഷട്ടറുകളും തുറന്നിരിക്കുകയാണ്. ഒരു മീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. 385.28 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പുലർച്ചെ അഞ്ച് മണിക്ക് 168.84 മീറ്ററാണ് ജലനിരപ്പ്. ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്ന് 2397.94 അടിയിലേക്കെത്തിയിട്ടുണ്ട്. പുലർച്ചെ അഞ്ചു മണിയോടെയുള്ള കണക്കാണിത്.
from mathrubhumi.latestnews.rssfeed https://ift.tt/2P1q8ct
via
IFTTT
No comments:
Post a Comment