കൊല്ലം: കൊട്ടിയം ഇത്തിക്കര പാലത്തിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർമരിച്ചു. 24പേർക്ക് പരിക്കേറ്റു. ഇതിൽ ആറുപേരുടെ നിലഗുരുതരമാണ്. സുഭാഷ് കെ.എസ്.ആർ.ടി.സി ഡ്രൈവർ മലപ്പുറം മലയാന്മ സ്വദേശി കല്ലിൽ പുത്തൻവീട് അബ്ദുൽ അസീസ് (47), കണ്ടക്ടർ താമരശ്ശേരി സ്വദേശി തെക്കേപുത്തൻ പുരയിൽപി.ടി സുഭാഷ്, ലോറി ഡ്രൈവർ തിരുനെൽവേലി കേശവപുരംസ്വദേശി ഗണേഷ് എന്നിവരാണ് മരിച്ചത്. അസീസും ഗണേഷും ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഗണേഷിനെഒന്നര മണിക്കൂറിന് ശേഷമാണ് ലോറിയിൽ നിന്ന് പുറത്തെടുക്കാൻ ആയത്.തിങ്കളാഴ്ച പുലർച്ചെ 6.50 നായിരുന്നു അപകടം. മാനന്തവാടിയിൽനിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്ആർ.ടിസി ഡീലക്സ് ബസും തിരുവനന്തപുരത്തു നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.പരിക്കേറ്റ അഞ്ചുപേരെ കൊല്ലം ജില്ലാ ആശുപത്രിയിലും കൊട്ടിയം ഹോളിക്രോസ്, കിംസ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കൊട്ടിയം കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളവർ ശ്രീരാജ് (ടെക്നോപാർക്ക്), സുലജ (ആശ്രാമം), അർച്ചന (ആലപ്പുഴ), അൽഫോൻസ (കടയ്ക്കാവൂർ), ഷെമീർ (മൈലക്കാട്), ശിവാനന്ദൻ (കായംകുളം), ബിജു (കരിയിലകുളങ്ങര), പ്രസന്നൻ (കായംകുളം), ധന്യ (കായംകുളം), ബിനോയ് (കൊയിലാണ്ടി), യദുകൃഷ്ണൻ (കരുനാഗപ്പള്ളി), ലക്ഷ്മി (ആലപ്പുഴ), രാജേഷ് (കൊറ്റകര), തോമസ്, ആര്യ, വിഷ്ണു (മുളങ്കാടം), ഷെനിഷാദ് (മലപ്പുറം), എലിസബത്ത് (പനമ്പള്ളി), അർഷിത (എറണാകുളം), നൗഷാദ്, ബിജു (നീരാവിൽ), അബ്ദുൾ അസീസ്(കോഴിക്കോട്), അനിഷ്ക (ആലപ്പുഴ), രാജു ടി.എസ് (താമരശ്ശേരി), അപർണ (ആലപ്പുഴ), ടിന്റു, മാധുരി (എറണാകുളം), ഗോപിക.
from mathrubhumi.latestnews.rssfeed https://ift.tt/2BglZ1N
via
IFTTT
No comments:
Post a Comment