പശുക്കളെ കൊല്ലുന്നതിനെതിരെ പ്രതികരിക്കാന്‍ ബിജെപി എംഎല്‍എ രാജിവെച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 13, 2018

പശുക്കളെ കൊല്ലുന്നതിനെതിരെ പ്രതികരിക്കാന്‍ ബിജെപി എംഎല്‍എ രാജിവെച്ചു

ഹൈദരാബാദ്: ഗോവധം നടത്തുന്നവർക്കെതിരെ ശക്തമായി പ്രതികരിക്കുന്നതിന് ബിജെപി നേതാവ് പാർട്ടിയിൽനിന്ന് രാജിവെച്ചു. ഹൈദരാബാദിൽനിന്നുള്ള ബിജെപി എംഎൽഎ ടി. രാജാ സിങ് ആണ് ഗോവധം നടത്തുന്നതിനെതിരെ പ്രതികരിക്കുന്നതിനായി ബിജെപിയിൽനിന്ന് രാജിവെച്ചത്. തന്റെ നടപടികൾ പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കുന്നതിനാണ് രാജിവെച്ചതെന്നാണ് രാജാ സിങ്ങിന്റെ നിലപാട്. ഹിന്ദു വാഹിനി എന്ന സംഘടനയുടെ പ്രവർത്തകൻ എന്ന നിലയിൽ തന്റെ ആദ്യ പരിഗണന ഹിന്ദുമതത്തെ സംരക്ഷിക്കുക എന്നതാണെന്ന് രാജാ സിങ് രാജിക്കത്തിൽ പറയുന്നു. ബക്രീദിനോടനുബന്ധിച്ച് മൂവായിരത്തോളം പശുക്കൾ കൊല്ലപ്പെടുമെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുന്നതിനാണ് തന്റെ രാജിയെന്നും അദ്ദേഹം പറയുന്നു. ഗോവധത്തിനെതിരായ തന്റെ പ്രതികരണങ്ങൾ മൂലം തന്റെ പാർട്ടിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല. തന്റെ പ്രവൃത്തികൾക്ക് പാർട്ടി വിശദീകരണം നൽകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് താൻ പാർട്ടിയിൽനിന്ന് രാജിവെക്കുന്നതെന്നും അദ്ദേഹം പറയുന്നു. വിവാദ പ്രസ്താവനകളുമായി മുൻപും രംഗത്തെത്തിയിട്ടുള്ളയാളാണ് രാജാ സിങ്. മുൻപ് രണ്ടുതവണ അദ്ദേഹം പാർട്ടിയിൽനിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് രാജിക്കത്ത് പിൻവലിക്കുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2P2tQ5y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages