വണ്ണപ്പുറം: മന്ത്രവാദിയെയും കുടുംബത്തെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം ക്വട്ടേഷനെന്ന് പോലീസിനു സൂചന ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് രണ്ടു പ്രതികളെക്കൂടി വെള്ളിയാഴ്ച പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. മൂവാറ്റുപുഴ വെള്ളൂർകുന്നം സ്വദേശി പട്ടരുമഠത്തിൽ സനീഷ്(30), തൊടുപുഴ ആനക്കൂട് ചാത്തൻമല സ്വദേശി ഇലവുങ്കൽ ശ്യാംപ്രസാദ്(28) എന്നിവരാണു പിടിയിലായത്. കേസിലെ പ്രധാന പ്രതികളിലൊരാളായ ലിബീഷിന്റെ സുഹൃത്തുക്കളാണ് ഇരുവരും. കൊലപാതകത്തിനും മൃതദേഹം മറവുചെയ്യുന്നതിനും കൈയുറ വാങ്ങിയത് ശ്യാംപ്രസാദാണ്. ക്വട്ടേഷനുണ്ടെന്നും കമ്പകക്കാനത്തിനു ചെല്ലണമെന്നും ലിബീഷ് പറഞ്ഞെങ്കിലും പോയില്ലെന്നാണ് ശ്യാം പോലീസിനോടു പറഞ്ഞത്. കൊലപാതകത്തിനുശേഷം ഇയാൾ പ്രതികളുമായി ചേർന്നു മദ്യപിച്ചതായി പോലീസ് കണ്ടെത്തി. കൃഷ്ണന്റെ വീട്ടിൽനിന്നു മോഷ്ടിച്ച സ്വർണം പണയംെവച്ചതു സനീഷാണ്. ഇതിനായി ഇരുപതിനായിരം രൂപ പ്രതിഫലവും വാങ്ങി.രണ്ടുപേർ ഒളിവിൽ അനീഷിന് കൃഷ്ണനോടുണ്ടായിരുന്ന പകയ്ക്കുപുറമേ മറ്റാരുടേയൊ പ്രേരണയും കൂട്ടക്കൊലപാതകത്തിനു പിന്നിലുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചു. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യംചെയ്തതിൽനിന്നാണ് ഇക്കാര്യം വ്യക്തമായത്. അനീഷിന്റെ സുഹൃത്തും അടിമാലി സ്വദേശിയുമായ കൃഷ്ണകുമാറിന്, കൊല്ലപ്പെട്ട കൃഷ്ണനോടു പകയുണ്ടായിരുന്നു. കൃഷ്ണന്റെയടുക്കൽ പതിവായി പൂജകൾ നടത്താറുണ്ടായിരുന്ന ഇയാൾക്ക് ഒന്നരലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ഇയാളെ പോലീസിനു കണ്ടെത്താനായില്ല. കൊല നടത്തുന്നതിന് അനീഷിനു സമയം കുറിച്ചുനൽകിയ അടിമാലി സ്വദേശിയായ മന്ത്രവാദിയും ഒളിവിൽ പോയി. കൊലപാതകത്തെക്കുറിച്ചു വ്യക്തമായ വിവരം ഇയാൾക്കുണ്ടായിരുന്നു. സംഭവത്തിനുശേഷം പിടിക്കപ്പെടാതിരിക്കാൻ പ്രതികളോടൊപ്പം കോഴിവെട്ടുപൂജയും ഇയാൾ നടത്തി. പ്രതികളെ തെളിവെടുപ്പിനെത്തിച്ചു കേസിലെ മുഖ്യപ്രതികളായ അനീഷിനെയും ലിബീഷിനെയും വെള്ളിയാഴ്ച രാവിലെ അടിമാലിയിലും കമ്പകക്കാനത്തും എത്തിച്ചു തെളിവെടുത്തു. തൊടുപുഴ ഡിവൈ.എസ്.പി. കെ.പി.ജോസിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കൃഷ്ണന്റെ വീട്ടിൽനിന്നു കവർന്ന സ്വർണവും താളിയോലയും, സംഭവദിവസം ഉപയോഗിച്ച ബൈക്ക്, വസ്ത്രങ്ങൾ എന്നിവയും കൊരങ്ങാട്ടിയിലെ അനീഷിന്റെ വീട്ടിൽനിന്നു കണ്ടെടുത്തു. ഉച്ചയ്ക്കുശേഷം ഇവരെ കമ്പകക്കാനത്ത് വീട്ടിലെത്തിച്ചു തെളിവെടുത്തു. ലിബീഷിനെയും സനീഷ്, ശ്യാം എന്നിവരെയും വൈകീട്ട് തൊടുപുഴ നഗരത്തിലെ സ്വർണപ്പണയസ്ഥാപനത്തിലെത്തിച്ചു. നാല്പതിനായിരം രൂപയ്ക്കു പണയംവെച്ചിരുന്ന സ്വർണം കണ്ടെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2Mk85zN
via
IFTTT
No comments:
Post a Comment