ന്യൂഡൽഹി: ഇക്കുറി ബക്രീദിന് ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്ന് ആടുകളെത്തില്ല. രാജ്യത്തെ തുറമുഖങ്ങളിൽനിന്ന് ആടുൾപ്പെടെയുള്ള കന്നുകാലികളെ കയറ്റുമതിചെയ്യുന്നത് കേന്ദ്രസർക്കാർ നിരോധിച്ചു. മൃഗസ്നേഹികളുടെ പരാതിയെത്തുടർന്നാണ് ബക്രീദ് അടുത്ത സാഹചര്യത്തിൽ നിരോധനമേർപ്പെടുത്തിയത്. ഇതേത്തുടർന്ന്, ഈമാസം ആറിന് ഗൾഫിലേക്കു കയറ്റിയയക്കേണ്ട പതിനായിരത്തോളം ആടുകൾ ഗുജറാത്തിലെ ടൂണ തുറമുഖത്ത് കുടുങ്ങിക്കിടക്കുകയാണ്. എത്രകാലത്തേക്കാണ് നിരോധനമെന്ന് ഷിപ്പിങ് മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. “ടൂണ തുറമുഖത്തുനിന്ന് ദുബായിലേക്ക് ആടുകളെ കയറ്റിയയക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. അറവിനായാണ് കയറ്റുമതി. അറവിനായി കാലികളെ അയക്കുന്നത് നിർത്തണമെന്ന പൊതുജനാഭിപ്രായത്തെത്തുടർന്നാണ് നിരോധനം” -ഷിപ്പിങ് സഹമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. വളർത്തുമൃഗങ്ങളുടെ കയറ്റുമതിവരുമാനത്തിൽ രാജ്യത്ത് വൻമുന്നേറ്റമുണ്ടായിക്കൊണ്ടിരിക്കെയാണ് ഈ മേഖലയുടെ നട്ടെല്ലൊടിക്കുന്ന തീരുമാനം പുറത്തുവന്നിരിക്കുന്നത്. കൂടാതെ, ഗുജറാത്തിലെ തുറമുഖങ്ങളിൽനിന്നുള്ള ഉരുക്കളുടെ യാത്രാ അനുമതിയും മന്ത്രാലയം പിൻവലിച്ചു. ഓഗസ്റ്റ് മൂന്നുമുതൽ അവയ്ക്കുലഭിച്ചിരുന്ന പ്രത്യേകാനുമതിയാണ് പിൻവലിച്ചത്. കേന്ദ്രത്തിൽ എൻ.ഡി.എ.സർക്കാർ അധികാരത്തിൽ വരുമ്പോൾ കാലിക്കയറ്റുമതിയിൽനിന്നുള്ള വരുമാനം 69.30 കോടി ആയിരുന്നു (2013-14). എന്നാൽ, 2016-17-ൽ ഇത് 527.40 കോടിയായി. 2017-18-ൽ 411.02 കോടിയും ലഭിച്ചു. യു.എ.ഇ., നേപ്പാൾ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഇന്ത്യയിൽനിന്ന് ഇത്തരം കയറ്റുമതിനടക്കുന്നത്. നിരോധനം കാലിക്കയറ്റുമതിയുടെ നട്ടെല്ലൊടിക്കും ന്യൂഡൽഹി: കാലിക്കയറ്റുമതി വരുമാനത്തിൽ രാജ്യത്ത് വൻമുന്നേറ്റമുണ്ടായിക്കൊണ്ടിരിക്കെയാണ് ഈ മേഖലയുടെ നട്ടെല്ലൊടിക്കുന്ന തീരുമാനം പുറത്തുവന്നിരിക്കുന്നത്. മൃഗസ്നേഹികളുടെ പ്രതിഷേധത്തിന്റെ പേരുപറഞ്ഞാണ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുജനാഭിപ്രായത്തെത്തുടർന്നാണ് നിരോധനമെന്നും ഷിപ്പിങ് സഹമന്ത്രി മൻസുഖ് മാണ്ഡവ്യയും വ്യക്തമാക്കി. ഗുജറാത്തിലെ തുറമുഖങ്ങളിൽനിന്നുള്ള ഉരുക്കളുടെ യാത്രാനുമതിയും മന്ത്രാലയം പിൻവലിച്ചു. ഓഗസ്റ്റ് മൂന്നുമുതൽ അവയ്ക്കുലഭിച്ചിരുന്ന പ്രത്യേകാനുമതിയാണ് പിൻവലിച്ചത്. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഷിപ്പിങ് മന്ത്രിയെ കാണുമെന്ന് അഖിലേന്ത്യ ഉരുവ്യവസായ അസോസിയേഷൻ പ്രസിഡന്റ് ദിഗന്ത് ജോഷി അറിയിച്ചു. അടുത്തിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലിക്കയറ്റുമതിക്കെതിരേ പ്രതിഷേധമുയർന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നിരോധനം. ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നാണ് പ്രധാനമായും എതിർപ്പുയർന്നത്. നാഗ്പുർ വിമാനത്താവളത്തിൽനിന്നുള്ള കാലിക്കയറ്റുമതിക്കെതിരെയും അടുത്തിടെ പ്രതിഷേധമുയർന്നു. തുടർന്ന് കഴിഞ്ഞമാസം ഇവിടെനിന്നുള്ള ആറുലക്ഷം കന്നുകാലികളുടെ കയറ്റുമതി തടസ്സപ്പെട്ടിരുന്നു. കേന്ദ്രത്തിൽ എൻ.ഡി.എ. സർക്കാർ അധികാരത്തിൽ വരുമ്പോൾ കാലിക്കയറ്റുമതിയിൽനിന്നുള്ള വരുമാനം 69.30 കോടി ആയിരുന്നു (2013-14). എന്നാൽ, 2016-17-ൽ ഇത് 527.40 കോടിയായി. 2017-18-ൽ 411.02 കോടിയും ലഭിച്ചു. യു.എ.ഇ., നേപ്പാൾ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഇന്ത്യയിൽനിന്ന് ഇത്തരം കയറ്റുമതി നടക്കുന്നത്. അനുമതിയുണ്ടായിരുന്നത് മുംബൈയിലും ടൂണയിലും പടിഞ്ഞാറൻ തീരത്തെ തുറമുഖങ്ങളിൽ മുംബൈ, ടൂണ എന്നിവിടങ്ങളിൽനിന്നുമാത്രമേ കാലിക്കയറ്റുമതിക്ക് അനുമതിയുള്ളൂ. തടിയിൽ തീർത്ത വലിയ ഉരുക്കളിലാണ് സാധാരണയായി ഇവയെ കൊണ്ടുപോവുക. മോശം കാലാവസ്ഥ ചൂണ്ടിക്കാട്ടി എല്ലാവർഷവും സെപ്റ്റംബർവരെ ഉരുക്കൾക്ക് യാത്രാനുമതി നൽകാറില്ല. പക്ഷേ, ബക്രീദിന് മുന്നോടിയായി ഗൾഫിലേക്ക് ആടുകളെ കയറ്റിയയക്കുന്നതിനുവേണ്ടി പ്രത്യേക ഇളവുനൽകാറുണ്ട്. ഇത്തവണയും അതു ലഭിച്ചിരുന്നെങ്കിലും കേന്ദ്രം നിരോധനം കൊണ്ടുവന്നതോടെ അത് അസാധുവായി. കന്നുകാലികളെ പീഡനത്തിനിരയാക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് അടുത്തിടെ കച്ചിൽ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് നിരോധനം. സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കേ, ഉരുക്കൾക്കുള്ള പ്രത്യേകാനുമതി ഷിപ്പിങ് മന്ത്രാലയം റദ്ദാക്കുകയായിരുന്നെന്ന് കളക്ടർ രമ്യാ മോഹൻ മാതൃഭൂമിയോട് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2KG2hvG
via
IFTTT
No comments:
Post a Comment