വീട്ടില്‍ ആത്മാക്കളുടെ ശല്യമുണ്ടെന്ന് വീട്ടമ്മയുടെ വാദം. ഇത്തരത്തില്‍ അനുഭവപ്പെട്ട കാരണവും വീട്ടമ്മ വ്യക്തമാക്കുന്നുണ്ട്. തന്റെ വീട്ടിലെ ഓരോ മുക്കിനും മൂലയ്ക്കും ആത്മാക്കള്‍ പിന്തുടരുകയാണെന്ന് പറയുന്നു. നമ്മുടെ കണ്‍മുന്നില്‍ നിന്നു തന്നെ കറുത്ത നിഴലുകള്‍ നീങ്ങുന്നത് കാണാനാകുമെന്നും അവര്‍ പറയുന്നു.
ചിപ്‌ഷോപ്‌നിന്‍ജ എന്ന വീട്ടമ്മയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തന്റെ ഭര്‍ത്താവ് ഉറങ്ങി കിടന്നപ്പോള്‍ താഴെ മുറിയില്‍ നിന്നും മകന്‍ മുകളിലെത്തി തട്ടിയുണര്‍ത്തി പേടിപ്പെടുത്തുന്ന സ്വപ്‌നം കണ്ടെന്ന് പറഞ്ഞു. അര്‍ധരാത്രിയായിരുന്നു സംഭവം. എന്നാല്‍ അദ്ദേഹം ഉണര്‍ന്ന് നോക്കിയപ്പോള്‍ ഒന്നും കണ്ടില്ല.
ഭര്‍ത്താവ് പടികള്‍ ഇറങ്ങി മകന്റെ മുറിയിലെത്തിയപ്പോള്‍ അവന്‍ ബ്ലാങ്കെറ്റിനടിയില്‍ സുഖമായി കിടന്നുറങ്ങുന്നതാണ് കണ്ടത്. കൂടിനുള്ളിലെ നായ്കളും ഉറക്കത്തിലായിരുന്നു. ഇത് തനിക്ക് തോന്നിയതാകുമെന്നാണ് അദ്ദേഹം കരുതിയത്. എന്നാല്‍ പിന്നീടും ഇത്തരം അനുഭവം ഉണ്ടായെന്നും വീട്ടമ്മ പറയുന്നു. വീട്ടില്‍ ഒരു അനക്കം കേട്ടാല്‍ അപ്പോള്‍ തന്നെ ശബ്ദമുണ്ടാക്കുന്നതാണ് നായ്കള്‍. എന്നാല്‍ ഈ സംഭവങ്ങള്‍ ഉണ്ടായിട്ടും അവ അനങ്ങിയില്ലെന്നും വീട്ടമ്മ പറയുന്നു. തീര്‍ച്ഛയായും ആത്മാക്കളാണ് ഇതിന് പിന്നിലെന്നും അവര്‍ പറയുന്നു.
വീട്ടമ്മയുടെ ഈ വാദത്തെ പലരും പിന്തുണയ്ക്കുന്നതാണ് കണ്ടത്. ഒരു ബ്ലോഗിലാണ് ഇവര്‍ ഇക്കാര്യം കുറിച്ചത്. ഇത് ആത്മാക്കളുടെ പണി തന്നെയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ കുട്ടിക്ക് ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന ശീലമുണ്ടാകും അല്ലാതെ ആത്മാക്കളുടെ ശല്യമൊന്നുമല്ല ഇതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. അധികം ആളുകളും ഇത് ആത്മാക്കളുടെ ശല്യം തന്നെയാണെന്നാണ് പറയുന്നത്.
from mangalam.com https://ift.tt/2w2TfV3
via IFTTT
No comments:
Post a Comment