മുംബൈയില്‍ ബഹുനിലകെട്ടിടത്തിന് അഗ്നിബാധ; രണ്ട് മരണം 14 പേര്‍ക്ക് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 22, 2018

മുംബൈയില്‍ ബഹുനിലകെട്ടിടത്തിന് അഗ്നിബാധ; രണ്ട് മരണം 14 പേര്‍ക്ക് പരിക്ക്

മുംബൈ: സെന്റ്രല്‍ മുംബൈയില്‍ ബഹുനിലക്കെട്ടിടത്തിലുണ്ടായ അഗ്നി ബാധയില്‍ രണ്ട് പേര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധിയാളുകള്‍ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ കഴിയുകയാണ്. നഗരമധ്യത്തിലെ ക്രിസ്റ്റല്‍ ടവറിലാണ് സംഭവം. അപകടത്തെത്തുടര്‍ന്ന് ക്രെയിനിന്റെ സഹായത്തോടെ ആളുകളെ അവിടെ നിന്നും ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അഗ്നി ഇപ്പോള്‍ നിയന്ത്രണവിധേയമായതായി റിപ്പോര്‍ട്ടുകളുണ്ട്.

കെട്ടിടത്തില്‍ നിന്നും തീയും പുകയും ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. രാവിലെ 8.32ഓടെ കെട്ടിടത്തിന്റെ 12ാം നിലയില്‍ നിന്നും അഗ്നിപടര്‍ന്നതായി സന്ദേശമെത്തിയത് അഗ്നിശമനസേന അറിയിച്ചു. ലെവല്‍ 2 വിഭാഗത്തിലെ അഗ്നിബാധയായാണ് തിരിച്ചിരിക്കുന്നത്.

[IMG]

വളരെ പെട്ടന്ന് അഗ്നി പടര്‍ന്നതിനെ തുടര്‍ന്ന് നിരവധിയാളുകള്‍ സ്‌റ്റെയര്‍കേസിലും മറ്റുമായി കുടുങ്ങിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവ സ്ഥലത്ത് എട്ട് ഫയര്‍ എന്‍ജിന്‍ വാഹനങ്ങളും, നാല് വാട്ടര്‍ ടാങ്കുകളും കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ രക്ഷിക്കുന്നതിനായി എത്തിയിട്ടുണ്ട്.



from mangalam.com https://ift.tt/2OX3pNN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages