ട്രോളന്മാര്‍ക്ക് ഏറ്റവും പ്രീയപ്പെട്ട കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഈ പ്രളയത്തിനിടയ്ക്കും ട്രോളന്മാര്‍ക്കുള്ള വിഭവവുമായെത്തി. ക്യാമ്പ് സന്ദര്‍ശനത്തിനെത്തിയ കണ്ണന്താനം, താന്‍ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചെന്ന കുറിപ്പോടെ വിവിധ പോസിലുള്ള ഉറങ്ങുന്ന ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ് ട്രോളന്മാര്‍ ഉണര്‍ന്നത്.
ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് കണ്ണാന്താനം ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ടത്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഫേസ് ബുക്ക് പേജില്‍, 'ചങ്ങനാശ്ശേരി എസ് ബി ഹൈസ്‌കൂളില്‍ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചു' എന്ന അടിക്കുറിപ്പോടെ, അല്‍ഫോണ്‍സ് കണ്ണന്താനം ചങ്ങനാശ്ശേരി എസ്ബി ഹൈസ്‌കൂളിലെ ക്യാമ്പില്‍ വെറും നിലത്ത് തുണിവിരിച്ച് കിടന്നുറങ്ങുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.
ഉറങ്ങിക്കിടക്കുന്ന ആള്‍ ഏങ്ങനെ സ്വന്തം ചിത്രങ്ങളെടുത്ത് സ്വന്തം അക്കൗണ്ടില്‍ പ്രസിദ്ധപ്പെടുത്തും എന്നതായിരുന്നു എല്ലാവരുടെയും പ്രധാന സംശയം. ഇന്നല ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലെ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന വികാര നിര്‍ഭരമായ ചിത്രങ്ങള്‍ക്കൊടുവിലാണ് അല്‍ഫോണ്‍സ് കണ്ണന്താനം, അദ്ദേഹം ഉറങ്ങുന്നതിന്റെ ചിത്രം പ്രസിദ്ധീകരിച്ചത്.
ഇതിനു പിന്നാലെ വിശദീകരണവുമായി കണ്ണന്താനമെത്തി. കേരളത്തിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിക്കുകയുണ്ടായി. ദുരിതബാധിതർക്ക് ഒപ്പം ഏറെ സമയം ചെലവിടാനും അവരുടെ ദുഃഖത്തിൽ അവരെ ആശ്വസിപ്പിക്കുവാനും സാധിച്ചു. രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയത്. ആ അവസരത്തിൽ എൻറെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന എൻറെ പേഴ്സണൽ സ്റ്റാഫ് ആണ് ഞാൻ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്.
from mangalam.com https://ift.tt/2w3AqAX
via IFTTT
No comments:
Post a Comment