മഹാപ്രളയത്തിന് കാരണം കെ.എസ്.ഇ.ബിയുടെ അത്യാര്‍ത്തിയെന്ന് രമേശ് ചെന്നിത്തല; വീഴ്ചപറ്റിയെന്ന് രാജു ഏബ്രഹാം, വിമര്‍ശനവുമായി താമരശേരി ബിഷപ്പും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 22, 2018

മഹാപ്രളയത്തിന് കാരണം കെ.എസ്.ഇ.ബിയുടെ അത്യാര്‍ത്തിയെന്ന് രമേശ് ചെന്നിത്തല; വീഴ്ചപറ്റിയെന്ന് രാജു ഏബ്രഹാം, വിമര്‍ശനവുമായി താമരശേരി ബിഷപ്പും

തിരുവനന്തപുരം/പത്തനംതിട്ട/കോഴിക്കോട്: മഴക്കെടുതിക്കൊപ്പമുണ്ടായ മഹാപ്രളയത്തില്‍ സര്‍ക്കാരിനെ നേരിട്ടും പരോക്ഷമായും ആക്രമിച്ച് പ്രതിപക്ഷ നേതാവും ഭരണപക്ഷ എം.എല്‍.എയും ക്രൈസ്തവ സഭാനേതൃത്വവും. സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മയും കെ.എസ്.ഇ.ബി-റവന്യൂ അധികൃതരുടെ വീഴ്ചയുമാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയതെന്ന് വിമര്‍ശനം ഉയരുന്നു. ഡാം മാനേജ്‌മെന്റിന്റെ പാളിച്ചയാണ് പ്രളയത്തിന് ഇടയാക്കിയതെന്നാണ് പരക്കേയുള്ള വിമര്‍ശനം.

അണക്കെട്ടുകള്‍ വേണ്ടത്ര മുന്‍കരുതല്‍ ഇല്ലാതെയാണ് തുറന്നുവിട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഡാമുകള്‍ ഒന്നിച്ചു തുറന്നതോടെ കാര്യങ്ങള്‍ കൈവിട്ടു. ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നുവിടുന്നതില്‍ മുന്നറിയിപ്പ് പോലും നല്‍കിയില്ല. കെ.എസ്.ഇ.ബിയുടെ അത്യാര്‍ത്തി വിനയായി. ഇടുക്കിയിലടക്കം ജലനിരപ്പ് താഴ്ത്തണമെന്ന നേരത്തെ മുതലുള്ള ആവശ്യം പരിഗണിച്ചില്ല. പ്രളയം മനുഷ്യസൃഷ്ടിയാണ്. കാലാവസ്ഥ മുന്നറിയിപ്പുകള്‍ അവഗണിച്ചു. ജനങ്ങളെ മാറ്റാനുള്ള മുന്‍കരുതലൊന്നും എടുത്തില്ല. സര്‍ക്കാര്‍ വകുപ്പുകളുടെ വീഴ്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
[IMG]
റവന്യൂ, കെ.എസ്.ഇ.ബി പ്രവര്‍ത്തകരുടെ വീഴ്ച പരിശോധിക്കണമെന്ന് റാന്നി എം.എല്‍.എ രാജു ഏബ്രഹാം ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ ഡാമുകള്‍ വേണ്ടത്ര മുന്നറിയിപ്പ് ഇല്ലാതെയാണ് തുറന്നത്. മുന്നറിയിപ്പ് നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായി. ഇത് ചെങ്ങന്നൂരിലും പത്തനംതിട്ടയിലും പ്രളയത്തിന് ഇടയാക്കി. തന്റെ അഭ്യാര്‍ത്ഥ പ്രകാരം ഡാമുകളില്‍ നിന്ന് പുറത്തേക്കു വിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതിനാലാണ് ഇത്രയെങ്കിലും ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞത്. അല്ലായിരുന്നുവെങ്കില്‍ ദുരന്തം ഇതിനുമപ്പുറം ആയേനെയെന്ന് രാജു ഏബ്രഹാം ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു.

സര്‍ക്കാരിന്റെ ജാഗ്രതയില്ലാത്ത് പ്രവൃത്തിയായിപോയെന്ന് താമരശേരി ബിഷപ്പ്. ഘട്ടങ്ങളായി തുറന്നുവിട്ടിരുന്നുവെങ്കില്‍ ഇതുപോലെയൊരു ദുരന്തം ഉണ്ടാവില്ലായിരുന്നു. ഇത് മനുഷ്യസൃഷ്ടിയായി പോയെന്നും ബിഷപ്പ് റിമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ചയുണ്ടായില്ലെന്ന് റവ്യൂമന്ത്രി വിമര്‍ശനങ്ങളോട് പ്രതികരിച്ചു. വിമര്‍ശനങ്ങള്‍ക്കുള്ള സമയമല്ലിത്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ട സമയമാണെന്നും അദ്ദേഹം വ്യക്തമാക്കി.



from mangalam.com https://ift.tt/2LfqBF5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages