പാലക്കാട്: ശക്തമായി തുടരുന്ന മഴയിൽ പാലക്കാട് നഗരവും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലായി. തിങ്കളാഴ്ച വൈകുന്നേരം മുതൽ ശക്തിപ്രാപിച്ച മഴ ചൊവ്വാഴ്ച രാവിലെ അതീവ രൂക്ഷമായി. പാലക്കാട് കനത്തമഴയിൽ കോഴിക്കോട് കോയമ്പത്തൂർ ബൈപാസ്സിൽ വെള്ളംകയറിയപ്പോൾ. ഫോട്ടോ: മനോജ് പുതുപ്പാടി വാളയാർ അണക്കെട്ടിന്റെ ഷട്ടറുകൾ 45ൽ നിന്ന് 54 സെന്റിമീറ്ററായി ഉയർത്തുകയും കൂടി ചെയ്തതോടെയാണ് പാലക്കാട് നഗരത്തിലടക്കം ജലനിരപ്പ് ഉയർന്നത്. കൽപ്പാത്തി പുഴയിലും ഭാരതപ്പുഴയിലും ജലനിരപ്പ് കാര്യമായി ഉയർന്നിട്ടുണ്ട്. മലമ്പുഴ-പാലക്കാട് പാതയിൽ ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്. ഈ റൂട്ടിലെ പാലങ്ങളും റോഡുകളും വെള്ളത്തിൽ മുങ്ങി. പാലക്കാട് കനത്തമഴയിൽ കോഴിക്കോട് കോയമ്പത്തൂർ ബൈപാസ്സിൽ വെള്ളംകയറിയപ്പോൾ. ഫോട്ടോ: മനോജ് പുതുപ്പാടി പാലക്കാട് നഗരത്തിലെ മിക്ക വീടുകളിലും വെള്ളം കയറി. പുത്തൂർ, മണലി തുടങ്ങിയ മേഖലകളിലും വലിയ വെള്ളക്കെട്ടാണുള്ളത്. പാലക്കാട് കനത്തമഴയിൽ കോഴിക്കോട് കോയമ്പത്തൂർ ബൈപാസ്സിലും വെള്ളംകയറിയിട്ടുണ്ട്. Content Highlights:palakkad, Kerala flood, heavy rain
from mathrubhumi.latestnews.rssfeed https://ift.tt/2Mr3mML
via
IFTTT
No comments:
Post a Comment