തകര്‍ച്ച വീണ്ടും: രൂപയുടെ മൂല്യം ഡോളറിനെതിരെ 70.08 ആയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

തകര്‍ച്ച വീണ്ടും: രൂപയുടെ മൂല്യം ഡോളറിനെതിരെ 70.08 ആയി

മുംബൈ: രാവിലത്തെ വ്യാപാരത്തിലെ നേട്ടം തകർത്തുകൊണ്ട് രൂപയുടെ മൂല്യം ഡോളറിനെതിരെ 70 ലേയ്ക്ക് താഴ്ന്നു. രാവിലെ 69.84ൽ വ്യാപാരം തുടങ്ങിയശേഷം 69.75ലേയ്ക്ക് ഉയർന്നെങ്കിലും മൂല്യം വീണ്ടും താഴെപ്പോകുകയായിരുന്നു. 10.34ന് 70.08 രൂപയായി ഡോളറിനെതിരെ രൂപയുടെ മൂല്യം. തിങ്കളാഴ്ച ഒറ്റ ദിവസംകൊണ്ട് 1.08 രൂപ ഇടിഞ്ഞ് 69.91 നിരക്കിലാണ് ക്ലോസ് ചെയ്തത്. തുർക്കിയിലെ സാമ്പത്തിക മാന്ദ്യം ആഗോള സമ്പദ്ഘടനയെ ബാധിക്കുമോയെന്ന ആശങ്കയാണ് വികസ്വര രാഷ്ട്രങ്ങളിലെ കറൻസികളുടെ മൂല്യമിടിയാൻ പെട്ടെന്നുണ്ടായ കാരണം. തുർക്കിഷ് കറൻസിയായ ലിറയുടെ മൂല്യംതിങ്കളാഴ്ച എട്ടുശതമാനമാണ് ഇടിഞ്ഞത്. ചരിത്രത്തിൽ ഇതാദ്യമായാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം 70 ലേയ്ക്ക് താഴുന്നത്. കയറ്റുമതിയേക്കാൾ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമെന്നനിലയിൽ രൂപയുടെ മൂല്യമിടിയുന്നത് ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതം സൃഷ്ടിക്കും. ഇറക്കുമതി ചെലവ് ഉയരുന്നത് രാജ്യത്തിന്റെ വ്യാപാരക്കമ്മി കൂടാൻ ഇടയാക്കുമെന്നതാണ് കാരണം. മൂല്യം 70 കടന്നതോടെ റിസർവ് ബാങ്ക് ഇടപെട്ടേക്കും. ബാങ്കുകളെക്കൊണ്ട് ഡോളർ കാര്യമായി വിറ്റഴിപ്പിച്ചാൽ തൽക്കാലത്തേയ്ക്കെങ്കിലും മൂല്യം പിടിച്ചുനിർത്താൻ കഴിയും. ആർബിഐയുടെ കരുതൽ ശേഖരത്തിലുള്ള ഡോളർ വിറ്റൊഴിച്ചും രൂപയുടെ മൂല്യം ഉയർത്താനാകും.


from mathrubhumi.latestnews.rssfeed https://ift.tt/2MHOA0Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages