ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നു: കന്യാസ്ത്രീ നിയമനടപടിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നു: കന്യാസ്ത്രീ നിയമനടപടിക്ക്

കോട്ടയം:ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരൻ.അറസ്റ്റ് നടക്കാത്തത് ഉന്നതരാഷ്ട്രീയസമ്മർദം മൂലമാണ്. നീതി ലഭിച്ചില്ലെങ്കിൽ ബിഷപ്പിനെതിരായി പോലീസിനു നൽകിയ തെളിവുകൾ മാധ്യമങ്ങൾക്കു കൈമാറും. ബിഷപ്പിനെതിരായ കേസിൽനിന്ന് പിന്മാറില്ലെന്നും കന്യാസ്ത്രീയുടെ സഹോദരൻ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. മറ്റു കന്യാസ്ത്രീകളുടെ വീട്ടുകാരുമായി ആലോചിച്ച ശേഷം കോടതിയിൽ ഹർജി കൊടുക്കാൻ താൽപര്യപ്പെടുന്നുണ്ട്. ഇന്നു വൈകുന്നേരത്തോടെ അടുത്ത നടപടിയുമായി മുന്നോട്ടു പോകും. കേസിൽനിന്ന് ഒരു കാരണവശാലും പിന്മാറില്ലെന്നുംഅദ്ദേഹം പറഞ്ഞു. മതിയായ തെളിവുകൾ എല്ലാംലഭിച്ചുവെന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ ജലന്ധറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം അന്വേഷണസംഘം തിരിച്ചു വരികയാണ്. ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുക്കാനായിരുന്നെങ്കിൽ കേരളാ പോലീസിന് അവിടെ പോകേണ്ടതുണ്ടായിരുന്നോ എന്നും കന്യാസ്ത്രീയുടെ സഹോദരൻ ചോദിച്ചു. content highlights:As the arrest of jalandhar bishop lags, nuns family will approach court


from mathrubhumi.latestnews.rssfeed https://ift.tt/2MIGipM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages