മുന്‍പ് മൂന്നു പേരെ വിവാഹം ചെയ്ത യുവതിക്കായി പുതിയ രണ്ടു കാമുകന്മാര്‍ തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി: യുവതി മറ്റൊരു യുവാവിനൊപ്പം പോയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

മുന്‍പ് മൂന്നു പേരെ വിവാഹം ചെയ്ത യുവതിക്കായി പുതിയ രണ്ടു കാമുകന്മാര്‍ തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി: യുവതി മറ്റൊരു യുവാവിനൊപ്പം പോയി

ബാംഗളൂരു: യുവതിക്കുവേണ്ടി നടുറോഡില്‍ കിടന്ന് വഴക്കുണ്ടാക്കിയ രണ്ടു കാമുകന്മാരെ പറ്റിച്ച് യുവതി മൂന്നാം കാമുകനൊപ്പം പോയി. ബെംഗളൂരു-നെലമംഗല ഹൈവേയിലാണ് സിനിമയെ പോലും വെല്ലുന്ന നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഒരു യുവതിയുടെ പേരില്‍ വാക്കേറ്റത്തില്‍ തുടങ്ങിയ കലഹംകൈയേറ്റത്തിലെത്തുകയായിരുന്നു. തുടര്‍ന്ന് ആളുകള്‍ തടിച്ചുകൂടുകയും ഗതാഗതം തടസപ്പെടുകയുമായിരുന്നു. ഒടുവില്‍ പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

ശശികല എന്ന യുവതിയുടെ പേരിലായിരുന്ന തര്‍ക്കം. ഇവര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ചികാബിദാരുകല്‍ മൂര്‍ത്തി എന്നയാള്‍ക്കൊപ്പമായിരുന്നു ജീവിച്ചിരുന്നത്. ഇയാള്‍ മുമ്പ് വിവാഹം കഴിച്ചതും രണ്ട് കുട്ടികളുടെ പിതാവുമാണ്.

എന്നാല്‍, അടുത്തിടെ ശശികല ജോലി ചെയ്യുന്ന ഗാര്‍മെന്റ് ഫാക്ടറിയിലെ ഡ്രൈവറായ സിദ്ധാരാജു എന്നയാള്‍ ഇവരെ വിവാഹം കഴിക്കാന്‍ സന്നദ്ധത അറിയിച്ചു. ഇത് ശശികല സമ്മതിക്കുകയും ചെയ്തു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്.

ശനിയാഴ്ച ശശികലയും സിദ്ധാരാജുവും ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. ഈ സമയം മൂര്‍ത്തി അതുവഴി വരികയും ഇവരെ കാണുകയും ചെയ്തു. തുടര്‍ന്ന് മൂര്‍ത്തി ശശികലയെ ചോദ്യം ചെയ്യുകയും സിദ്ധാരാജുവിനെ അസഭ്യം പറയുകയുമായിരുന്നു. ഇതാണ് കൈയേറ്റത്തില്‍ കലാശിച്ചത്.

പിന്നീട പോലീസ് എത്തി മൂന്നുപേരെയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സറ്റേഷനില്‍ എത്തിയശേഷം ആര്‍ക്കൊപ്പം പോകണമെന്ന് ശശികലയോട് പോലീസ് ചോദിച്ചെങ്കിലും രണ്ടുപേരുടെയും കൂടെ പോകുന്നില്ലെന്നായിരുന്നു മറുപടി. പിന്നീട് സുഹൃത്ത് എന്ന് പരിചയപ്പെടുത്തിയ ഒരാളുടെ കൂടെ ശശികല പോകുകയായിരുന്നു.

2000ത്തില്‍ രംഗസ്വാമി എന്നയാളെ ശശികല വിവാഹം കഴിച്ചെങ്കിലും 2010 ആയപ്പോഴേക്കും ആ ബന്ധം തകര്‍ന്നു. പിന്നീട് ഗാര്‍മെന്റ് ഫാക്ടറിയിലെ സൂപ്പര്‍വൈസറായ രമേശ് കുമാര്‍ എന്നയാളിനൊപ്പമായിരുന്നു ശശികല താമസിച്ചിരുന്നത്. എന്നാല്‍ 2015ല്‍ ഈ ബന്ധവും അവസാനിച്ചു. പിന്നീട് 2017 വരെ മറ്റൊരാള്‍ക്കൊപ്പം കഴിഞ്ഞ ശശികല ഇവരെ ക്ഷേത്രത്തില്‍ വിവാഹം ചെയ്തിരുന്നെന്ന് പറയുന്നു. അതിനുശേഷമാണ് മൂര്‍ത്തിയുടെ കൂടെ താമസം ആരംഭിച്ചത്.



from mangalam.com https://ift.tt/2vyvR0o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages