നാല് മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച് വിവാഹം കഴിക്കണമെന്ന ആവശ്യം, ലിവ്-ഇന്‍ പാര്‍ട്ടണറെ യുവാവ് കൊലപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

നാല് മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച് വിവാഹം കഴിക്കണമെന്ന ആവശ്യം, ലിവ്-ഇന്‍ പാര്‍ട്ടണറെ യുവാവ് കൊലപ്പെടുത്തി

ന്യൂഡല്‍ഹി: വിവാഹം കഴിക്കണമെന്ന ആവശ്യം ഉയര്‍ത്തി നിരന്തരം ശല്യപ്പെടുത്തിയ ലിവ്-ഇന്‍ പാര്‍ട്ണറെ യുവാവ് കൊലപ്പെടുത്തി. ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം തന്നെ വിവാഹം ചെയ്യണമെന്ന് യുവതി ലിവ്-ഇന്‍ പാര്‍ട്ണറായ 35കാരനെ നിര്‍ബന്ധിക്കുകയായിരുന്നു. ആവശ്യം തുടര്‍ന്നതോടെ 25കാരിയായ യുവതിയെ 35കാരന്‍ കൊലപ്പെടുത്തി. കഴിഞ്ഞ 2നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്.

ഡല്‍ഹിയിലെ ഗൊകല്‍പുരിലാണ് സംഭവം. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്ന് പ്രതി തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തുകയും തിരച്ചില്‍ നടത്തുകയും ചെയ്തു. തിരച്ചിലിനൊടുവിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയുടെ പെരുമാറ്റത്തില്‍ പോലീസിന് സംശയം തോന്നിയിരുന്നു.

തുടര്‍ന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്തു. ഒടുവില്‍ താന്‍ തന്നെയാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് യുവാവ് കുറ്റ സമ്മതം നടത്തി. ജൂലൈ 31നാണ് താന്‍ കൊലപാതകം നടത്തിയതെന്നും യുവാവ് പറഞ്ഞു.

പ്രതി വിവാഹിതനായ യുവാവാണെന്നും ഇയാള്‍ക്ക് നാല് മക്കളുണ്ടെന്നും പോലീസ് പറഞ്ഞു. എന്നാല്‍ യുവതിയും യുവാവും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് തന്നെ വിവാഹം ചെയ്യണമെന്ന് യുവതി നിര്‍ബന്ധിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. യുവതി ആവശ്യം തുടര്‍ന്നതോടെ യുവാവ് ഇവരെ കൊലപ്പെടുത്തുകയായിരുന്നു. മാത്രമല്ല യുവതി മറ്റ ആണ്‍ സുഹൃത്തുക്കളോട് അടുത്ത് ഇടപെടുന്നതും തനിക്ക് ഇഷ്ടമായിരുന്നില്ലെന്ന് പ്രതി വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.



from mangalam.com https://ift.tt/2n9xeiy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages