ന്യൂഡല്‍ഹി: മാധ്യമങ്ങളെ പഴിചാരി ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ രംഗത്ത്. ജലന്ധര്‍ കത്തോലിക്ക രൂപതയുടെ മുഖപുസ്തകമായ സാഡ സാമ്‌നയിലൂടെയാണ് ബിഷപിന്റെ സന്ദേശം പുറത്തുവന്നിരിക്കുന്നത്.
മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നും ജനങ്ങള്‍ ഇത് വിശ്വസിക്കരുതെന്നും വിശ്വാസികളോടുള്ള സന്ദേശമായി അദ്ദേഹം പറയുന്നു. സാമ്‌നയുടെ ആദ്യ പേജില്‍ തന്നെ ബിഷപ്പിന്റെ സന്ദേശം ഉള്‍പ്പെടുത്തിയിരിക്കുകയാണ്. രൂപതയിലെ വിവിധ കുടുംബ യൂണിറ്റുകള്‍ വഴിയാണ് വിശ്വാസികള്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്.
എന്നാല്‍ കന്യാസ്ത്രീയുടെ പീഡന പരാതിയെക്കുറിച്ച് പ്രത്യക്ഷമായി പരാമര്‍ശിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എന്നാല്‍, പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യുന്നതിന് വിശ്വാസികളുടെ സഹകരണം വേണമെന്നും ബിഷപ് എന്ന നിലയില്‍ താന്‍ ഉത്തരവാദിത്തത്തോടെ മുന്നോട്ട് പോകുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
ശാന്തിപുരയിലെ മിഷന്‍ പ്രസ്സിലാണ് പുസ്തകം അച്ചടിച്ചത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ രക്ഷാധികാരിയായ മുഖപുസ്തകത്തിന്റെ ചീഫ് എഡിറ്റര്‍ വൈദികന്‍ ആന്റണി ജോസഫാണ്. വിശ്വാസികള്‍ക്കിടയില്‍ പിന്തുണ ആര്‍ജിക്കാനുള്ള ശ്രമത്തിലാണ് ബിഷപ്പിന്റെ നീക്കം. വിശ്വാസികളെ തന്റെ ഒപ്പം നിര്‍ത്തി കന്യാസ്ത്രിയെ പ്രതിരോധിക്കാനാണ് ബിഷപ്പ് ശ്രമമാണ് ബിഷപ് നടത്തുന്നത്.
from mangalam.com https://ift.tt/2vF7D4L
via IFTTT
No comments:
Post a Comment