തൊടുപുഴ: ഇടുക്കി വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലപാതകത്തിൽ പിടിയിലായവരുടെ എണ്ണം നാലായി. ഇതിനിടയിൽ കസറ്റ്ഡയിലെടുത്ത തിരുവനന്തപുരം സ്വദേശി മുസ്ലിം ലീഗ് നേതാവ് ഷിബു കോടികളുടെ ഇടാപാടുകളെ കുറിച്ച് സംസാരിക്കുന്ന നിർണായക ഫോൺ സംഭാഷണം പുറത്തായി.മാതൃഭൂമി ന്യൂസാണ് സംഭാഷണം പുറത്തുവിട്ടത്. നിരവധി സാമ്പത്തിക കേസുകളിൽ പ്രതിയായ ഷിബുവുംകൊല്ലപ്പെട്ട കൃഷ്ണനും തമ്മിലുള്ള ഇടപാടുകൾ പോലീസ് അന്വേഷിക്കും. മന്ത്രവാദവുമായിബന്ധപ്പെട്ട ഇടപാടുകളാണ് കൊലപാതകങ്ങളിലേക്ക് നയിച്ചതെന്ന വിവരം പോലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ്ഇപ്പോൾ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. നെടുങ്കണ്ടം സ്വദേശിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷിബുവിനെ കൂടാതെ ഇർഷാദ്, റിട്ട. പോലീസ് ഉദ്യോഗസ്ഥനായ രാജശേഖരൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.കൊല്ലപ്പെട്ട കൃഷ്ണനും ഇവരും തമ്മിലുള്ള ഇടപാടുകളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൃഷ്ണന്റെ ഭാര്യ സുശീല കൊല്ലപ്പെടുന്നതിന് മുമ്പ് തങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് സഹോദരിയോട് പറഞ്ഞതായുള്ള മൊഴി പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ മൊഴിയും ഷിബുവും സുഹൃത്തും തമ്മിലുള്ള ഫോൺസംഭാഷണത്തിലെ വിശംദാശങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്. ഇതിനിടെ കൃഷ്ണന്റെ വീട്ടിൽ നിന്ന് ലഭിച്ച ആറ് വിരലടയാളങ്ങളിൻമേലുള്ള അന്വേഷണവും പോലീസ് ഊർജിതമാക്കി. വണ്ണപ്പുറത്തേയും സമീപപ്രദേശങ്ങളിലേയും ആശുപത്രികൾ കേന്ദ്രീകരിച്ചും ഇപ്പോൾ അന്വേഷണം നടന്നകൊണ്ടിരിക്കുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2LYWjL6
via
IFTTT
No comments:
Post a Comment