ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; ഭാര്യയും കാമുകനും പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; ഭാര്യയും കാമുകനും പിടിയില്‍

കൊല്ലം: പത്തനാപുരത്ത് ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. അഞ്ചൽ അഗസ്ത്യകോട് സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ മഞ്ജു, കാമുകൻ അജിത്ത് എന്നിവർ പോലീസിന്റെ പിടിയിലായി. കഴിഞ്ഞ 24നാണ് രാജനെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ മഞ്ജുവാണ് വിവരം നാട്ടുകാരെ അറിയിച്ചത്. പോസ്റ്റ്മോർട്ടത്തിൽ കയർ കഴുത്തിൽ മുറുകിയതാണ് മരണകാരണം എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നീട് മരണവുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യയും കാമുകനും ചേർന്ന് നടത്തിയ കൊലപതമാണ് ഇതെന്ന് പോലീസ് കണ്ടെത്തിയത്. മക്കളുടെ മൊഴികൾ കൂടി പരിശോധിച്ച ശേഷമായിരുന്നു ഈ കണ്ടെത്തൽ. മദ്യത്തിൽ തറ വൃത്തിയാക്കുന്ന ലോഷൻ ഒഴിച്ച് നൽകി അബോധാവസ്ഥയിലാക്കുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കയറിൽ കെട്ടിതൂക്കുകയും ചെയ്തു. മൃതദേഹത്തിന്റെ കാലുകൾ നിലത്ത് മുട്ടിയ നിലയിലായതിനാൽ നാട്ടുകാർ മരണത്തിൽ നേരത്തെ സംശയമുയർത്തിയിരുന്നു. ഇതേത്തുടർന്നാണ് ഭാര്യയെ വിശദമായി ചോദ്യം ചെയ്തത്. ഇതിലൂടെയാണ് അവർക്ക് അജിത്തുമായുള്ള ബന്ധവും കൊലപാതകവും വെളിവായത്. മഞ്ജുവിന്റെ ഒരു ബന്ധുവിനെ പീഡിപ്പിച്ച കേസിൽ അജിത്ത് നേരത്തെ പോക്സോ കേസിൽ പിടിയിലായിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2veFDWs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages