ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍ ഭാര്യ ഹാക്കറെ നിയോഗിച്ചു; കിടപ്പറ രംഗങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍ ഭാര്യ ഹാക്കറെ നിയോഗിച്ചു; കിടപ്പറ രംഗങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തി

പ്രതിയായ അമ്പലപ്പുഴ സ്വദേശി അജിത്ത് പിടിയിൽ പ്രതിയെ കുടുക്കിയത് അതേ ആപ്പ് ഉപയോഗിച്ച് അറസ്റ്റിലായ അജിത്ത് കൊച്ചി: യുവാവിന്റെ ഫോൺ ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തിയയാളെ എളമക്കര പോലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി അജിത്തിനെയാണ് ഷാഡോ പോലീസിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തത്. ബാങ്ക് ഉദ്യോഗസ്ഥനായ ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. എളമക്കര സ്വദേശിയായ അദ്വൈത്.ആർ.വി. എന്നയാളുടെ ഫോണാണ് ആപ്ലിക്കേഷൻ ഉപയോഗിച്ച് അജിത്ത് ചോർത്തിയത്. താൻ പോകുന്ന സ്ഥലങ്ങളും മറ്റും ഭാര്യ ശ്രുതി കൃത്യമായി മനസ്സിലാക്കുന്നതിൽ സംശയം തോന്നിയ അദ്വൈത് ഐടി വിദഗ്ധനായ സുഹൃത്തിനെ കൊണ്ട് പരിശോധിച്ചപ്പോഴാണ് സ്പൈ ആപ്പ് ശ്രദ്ധയിൽപ്പെട്ടത്. ഫോണിൽ ഹൈഡ് ചെയ്ത നിലയിലായിരുന്നു ആപ്ലിക്കേഷൻ. അദ്വൈതിന്റെ കിടപ്പറ ദൃശ്യങ്ങൾ ഉൾപ്പെടെ ചോർത്തിയിട്ടുണ്ടെന്നാണ് വിവരം. മുമ്പ് ഗൾഫിലായിരുന്ന താൻ നാട്ടിലേക്ക് അയച്ച പണത്തെ ചൊല്ലി ഭാര്യയുമായി സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് അദ്വൈത് പറയുന്നു. കുറച്ചു ദിവസം മുമ്പ് ഇതേച്ചൊല്ലി ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതായും അദ്വൈത് പറഞ്ഞു. ഇതേത്തുടർന്ന് അദ്വൈത് പോലീസിൽ പരാതി നൽകിയത്. ഡിസിപിയുടെ നിർദേശപ്രകാരം നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ അദ്വൈതിന്റെ ഫോണിലുണ്ടായിരുന്ന ആപ്പ് ഉപയോഗിച്ചുതന്നെ ഹാക്കറുടെ വിവരങ്ങൾ മനസ്സിലാക്കിയാണ് പ്രതിയിലേക്കെത്തിയത്. ഉടമ അറിയാതെ ക്യാമറ ഉൾപ്പെടെ ഓൺ ചെയ്യാനാകുന്ന ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തത് ഇയാളുടെ ഭാര്യ തന്നെയാണെന്നാണ് പോലീസ് നൽകുന്ന വിവരം. അദ്വൈതിന്റെ ഭാര്യ ശ്രുതിയും പ്രതിയായ അജിത്തും അമ്പലപ്പുഴ സ്വദേശികളാണ്. വിവരങ്ങൾ ചോർത്താൻ ഉപയോഗിച്ച ആപ്പ്. പ്രതിയ്ക്കെതിരെ ഐടി ആക്ട് 66 എ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് എളമക്കര എഎസ്ഐ മുരളീധരൻ പറഞ്ഞു. കൃത്യമായ തെളിവുകൾ ഉള്ളതിനാലാണ് അജിത്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്നും സൈബർ സെല്ലിന്റെയും ഫോറൻസിക് സെല്ലിന്റെയും സഹായത്തോടെയാകും കേസ് മുന്നോട്ടു കൊണ്ടുപോവുകയെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അദ്വൈത് പറയുന്നതിങ്ങനെ: രണ്ടു വർഷമായി ഞാൻ ഖത്തറിലായിരുന്നു. ഇക്കാലയളവിൽ ഏഴു ലക്ഷത്തോളം രൂപ അക്കൗണ്ടിലിട്ടിട്ടുണ്ട്. ഈ പണമെല്ലാം പിൻവലിച്ചത് ഭാര്യയാണ്. ഭാര്യയും ആറു വയസ്സുള്ള ഒരു കുഞ്ഞുമാണ് എനിക്കുള്ളത്. ഇവർക്ക് 24 മാസം ജീവിക്കാൻ എന്തായാലും ഇത്രയും പണം ആവശ്യമില്ല. ഈ പണമൊക്കെ എന്താണ് ചെയ്യുന്നതെന്ന് ഞാൻ അവിടെവെച്ചേ ചോദിക്കാറുണ്ട്. എന്നാൽ കൃത്യമായ മറുപടി ലഭിക്കാറില്ല. അഞ്ചു മാസം മുമ്പ് നാട്ടിലെത്തിയ ശേഷവും ഞാൻ പണത്തിന്റെ കാര്യമന്വേഷിച്ചു. ഒരു സുഹൃത്തിനെ സഹായിക്കാനായി പണം നൽകിയിരിക്കുകയാണെന്നാണ് ഭാര്യ പറഞ്ഞത്. എപ്പോൾ കിട്ടുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ടായില്ല. ഇതേച്ചൊല്ലി ഞാനും ഭാര്യയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. പിന്നീടാണ് ഞാൻ പോകുന്ന സ്ഥലങ്ങളും വിവരങ്ങളുമെല്ലാം ഭാര്യ കൃത്യമായി പറയുന്നത് ശ്രദ്ധയിൽ പെട്ടത്. ആദ്യം എന്റെ സുഹൃത്തുക്കളിൽ നിന്നാണ് അവൾ വിവരങ്ങൾ അറിയുന്നതെന്നാണ് കരുതിയിരുന്നത്. പിന്നീട് ആരെങ്കിലും എന്നെ പിന്തുടരുന്നുണ്ടോ എന്നായി സംശയം. ഒടുവിലാണ് സൈബർ വിദഗ്ധനായ ഒരു സുഹൃത്തിനെ ഞാൻ ഫോണുമായി സമീപിച്ചത്. അങ്ങനെയാണ് എന്റെ ഫോണിൽ നിന്ന് വിവരങ്ങൾ ചോർത്തിയാണ് ഭാര്യ കാര്യങ്ങൾ അറിഞ്ഞിരുന്നതെന്ന് മനസ്സിലാകുന്നത്. ആപ്പ് പരിശോധിച്ചപ്പോൾ ഞാൻ നിൽക്കുന്ന ലൊക്കേഷൻ എവിടെയാണെന്ന് മനസ്സിലാക്കാനും ഞാനറിയാതെ എന്റെ ക്യാമറ ഓണാക്കാനുമൊക്കെ മറ്റൊരാൾക്ക് അനായാസം സാധിക്കുമെന്ന് വ്യക്തമായി. പലപ്പോഴും ക്യാമറ ഞങ്ങളുടെ കിടപ്പുമുറിയിലും മറ്റും ഫോൺ സാധാരണ രീതിയിൽ താഴെ വെക്കാതെ അവൾ ക്യാമറ മുകളിൽ വരുന്ന രീതിയിൽ ചരിച്ചുവെക്കാറുണ്ടായിരുന്നു. ഇക്കാര്യത്തെ ചൊല്ലിയും ഞങ്ങൾ തമ്മിൽ തർക്കങ്ങളുണ്ടായിട്ടുണ്ട്. അന്ന് ഇതെന്തിനാണെന്ന് മനസ്സിലായിരുന്നില്ലെങ്കിലും ഇപ്പോഴാണ് കാര്യങ്ങൾ വ്യക്തമായി വരുന്നത്. ഫോൺ ഹാക്ക് ചെയ്തയാളുടെ വിവരങ്ങൾ ലഭിച്ചതോടെ തങ്ങൾ ഇയാളെ വിളിച്ചിരുന്നെന്നും കേസ് കൊടുത്താൽ തന്റെ കിടപ്പറ രംഗങ്ങൾ ഉൾപ്പെടെ പുറത്തുവിടുമെന്നാണ് അയാൾ ഭീഷണിയെന്നും അദ്വൈത് പറഞ്ഞു. അതേസമയം, ഭാര്യ ഇത് അറിഞ്ഞുകൊണ്ട് ചെയ്തതാണോ അല്ലാതെ ചെയ്തതാണോ മറ്റു വല്ല ഭീഷണിയ്ക്ക് വഴങ്ങി ചെയ്തതാണോ എന്നൊന്നും തനിക്കറിയില്ലെന്നും എന്നാൽ, എന്തു വിലകൊടുത്തും അജിത്തിനെ പുറത്തിറക്കുമെന്നാണ് ഭാര്യയെ വിളിച്ചപ്പോൾ അവൾ തന്നോടു പറഞ്ഞതെന്നും അദ്വൈത് കൂട്ടിച്ചേർത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2viP6vF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages