ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ സര്‍ക്കാര്‍ രണ്ടുലക്ഷംരൂപ നല്‍കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ സര്‍ക്കാര്‍ രണ്ടുലക്ഷംരൂപ നല്‍കും

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ രണ്ടുലക്ഷം രൂപ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ആണായോ പെണ്ണായോ ജീവിക്കാൻ ആഗ്രഹിക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് സാമ്പത്തികം ഇനി തടസ്സമല്ല. ട്രാൻസ്ജെൻഡർ വിഭാഗത്തിന് വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങൾ ഉറപ്പുവരുത്തിയ സംസ്ഥാന സർക്കാർ ട്രാൻസ്ജെൻഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചെലവും വഹിക്കും. ശസ്ത്രക്രിയക്ക് ചെലവാകുന്ന തുകയിൽ പരമാവധി രണ്ടുലക്ഷം രുപ സർക്കാർ വഹിക്കും. സാമൂഹ്യനീതിവകുപ്പ് മുഖേന തുക നൽകും. ശസ്ത്രക്രിയ സംസ്ഥാനത്തിനകത്തോ പുറത്തോ ആകാം. അധിക തുക ആവശ്യമായി വരുന്നവർക്ക് കൂടുതൽ പരിശോധനകൾക്ക് ശേഷം തുക അനുവദിക്കും. ശസ്ത്രക്രിയ ചെലവ് സ്വയംവഹിച്ചവർക്ക് ആ തുക തിരികെ സർക്കാർ നൽകുമെന്നും അദ്ദേഹം അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2MjOzAj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages