ബെംഗളൂരു: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ-2 വിക്ഷേപണം 2019 ലേക്ക് മാറ്റിയെന്ന് സൂചന. 2018 ഒക്ടോബറിൽ നിശ്ചയിച്ചിരുന്ന വിക്ഷേപണം സാങ്കേതിക പ്രശ്നങ്ങളെത്തുടർന്നാണ് 2019 ഫെബ്രുവരിയിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് ബെംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ ഡയറക്ടർ ഡോ.എം. അണ്ണാദുരൈയെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ടുചെയ്തു. ചാന്ദ്ര ദൗത്യത്തിലെ കാലതാമസം ഈ രംഗത്ത് ഇന്ത്യയെ ഇസ്രായേൽ മറികടക്കാൻ ഇടവരുത്തിയേക്കും. സ്പാരോ എന്നു പേരിട്ടിരിക്കുന്ന ഇസ്രായേൽ ചാന്ദ്ര ദൗത്യം സ്പേസ്-ഐ.എൽ എന്ന കമ്പനിയുടെ സഹായത്തോടെ ഈ വർഷം ഡിസംബറിലാണ് വിക്ഷേപണത്തിന് ഒരുങ്ങുന്നത്. അമേരിക്കയുടെ ഫാൽക്കൺ-9 റോക്കറ്റ് ഉപയോഗിച്ച് നടത്തുന്ന പദ്ധതിയിലൂടെ സ്പാരോ 2019 ഫെബ്രുവരി 13ന് ചന്ദ്രനിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിനു മുമ്പ് ചാന്ദ്ര ദൗത്യം വിജയകരമായി നടത്തിയിട്ടുള്ളത്. ഇന്ത്യയും ഇസ്രായേലും നേർക്കു നേർ വരുമ്പോൾ ആരാകും പട്ടികയിൽ അടുത്ത സ്ഥാനത്ത് വരികയെന്നാണ് ശാസ്ത്രലോകം ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-2 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാനാണ് ലക്ഷ്യമിടുന്നത്. ആറ് ചക്രങ്ങളുള്ള മൂൺ റോവർ ചന്ദ്രോപരിതലത്തിൽ പഠനങ്ങൾ നടത്തും. ഇന്ത്യൻ പതാകയുടേയും ദേശീയ മുദ്രയുടേയും അടയാളം ചന്ദ്രോപരിതലത്തിൽ പതിപ്പിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും 2019 ഫെബ്രുവരിയിൽ വിക്ഷേപിക്കുന്ന ചന്ദ്രയാൻ-2 ഇന്ത്യയുടെ ജി.എസ്.എൽ.വി. മാർക്ക് 3 റോക്കറ്റ് ഉപയോഗിച്ചാവും വിക്ഷേപിക്കുക. Content Highlights:Chandrayaan 2 Delayed, Israel Could Beat India inRace to Moons Surface
from mathrubhumi.latestnews.rssfeed https://ift.tt/2MiUYf3
via
IFTTT
No comments:
Post a Comment