635 തവണ ട്രാഫിക് നിയമം തെറ്റിച്ചു, പിഴ 63,500 രൂപ; വണ്ടി വിറ്റാലും ഈ തുക കിട്ടില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

635 തവണ ട്രാഫിക് നിയമം തെറ്റിച്ചു, പിഴ 63,500 രൂപ; വണ്ടി വിറ്റാലും ഈ തുക കിട്ടില്ല

ഒന്നും രണ്ടും തവണയല്ല 635 തവണയാണ് ഒരു ആക്ടീവ സ്കൂട്ടർ ട്രാഫിക് നിയമം തെറ്റിച്ച് മൈസൂർ നിരത്തിലൂടെ വിലസി നടന്നത്. ഒടുവിൽ മൈസൂർ ട്രാഫിക് പോലീസിന്റെ പരിശോധനയിൽ ഈ നിയമലംഘനം പിടിക്കപ്പെട്ടു. ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് കൈ കാണിച്ച് നിർത്തി പെറ്റി അടയ്ക്കാൻ വാഹന നമ്പറും മറ്റും വിശദമായി പരിശോധിച്ചപ്പോഴാണ് നിയമലംഘന പരമ്പര കണ്ട് പോലീസ് ഞെട്ടിയത്. എന്നാൽ പരിശോധനയ്ക്കിടയിൽ സ്കൂട്ടർ ഓടിച്ചയാൾ ഓടി രക്ഷപ്പെട്ടു. 635 നിയമലംഘനങ്ങളിൽ കൂടുതലും സിഗ്നൽ തെറ്റിച്ച് വണ്ടി ഓടിച്ചതും ഹെൽമറ്റ് ധരിക്കാതെ വണ്ടി ഓടിച്ചതിനുമാണ്. റോഡിലെ സിസിടിവി ദൃശ്യങ്ങൾ വഴിയാണ് ഇവയെല്ലാം പിടിക്കപ്പെട്ടിരുന്നത്. ഈ കുറ്റങ്ങൾക്കെല്ലാം ചേർത്ത് പോലീസ് ഇട്ട പിഴ 63500 രൂപയും. എന്നാൽ ഉടമസ്ഥനില്ലാതെ പിഴ എങ്ങനെ അടപ്പിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് പോലീസ്. ആർടിഒ രേഖകൾ പ്രകാരം ഇതിന്റെ ഓണർക്ക് നോട്ടീസ് അയച്ച് കേസ് എടുത്തിട്ടുണ്ട്. ഉടമസ്ഥൻ രേഖകളിൽ പേര് മാറ്റാതെ വിറ്റ വാഹനമാണോ ഇതെന്ന കാര്യത്തിലുംട്രാഫിക് പോലീസിന് സംശയമുണ്ട്. ഉടമസ്ഥന്റെ കൈയിൽ നിന്ന് പണം കിട്ടിയില്ലെങ്കിൽ പിഴ തുക ലഭിക്കാൻ പിടിച്ചെടുത്ത വണ്ടി ലേലത്തിൽ വിറ്റാലും ഇത്രയും വലിയ തുക ലഭിക്കില്ല. 2015 മോഡലായ സ്കൂട്ടറിന് പരമാവധി 20000-25000 രൂപ മാത്രമേ റീസെയിൽ വാല്യു ലഭിക്കു. എന്നാൽ ഉടമസ്ഥൻ കാലങ്ങളായി ഇൻഷൂറൻസ് അടയ്ക്കാത്തതിനാൽ വിൽപ്പനയും ട്രാഫിക് പോലീസിന് അത്ര എളുപ്പത്തിൽ നടക്കില്ല. അതുകൊണ്ട് തന്നെ കേസ് എങ്ങനെ ഒത്തുതീർക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് ട്രാഫിക് പോലീസ്.കോടതി തീരുമാനപ്രകാരമായിരിക്കും ഇനി തുടർനടപടികൾ. Content Highlights;635 traffic violations fined Rs 63,500 - Police cannot recover full fine via auction


from mathrubhumi.latestnews.rssfeed https://ift.tt/2MjGRGr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages