തൃശൂർ: കാലവർഷക്കെടുതി തുടരുന്ന തൃശൂർ ജില്ലയിൽ കുറാഞ്ചേരിയിൽ ഉരുൾപൊട്ടലിൽ അഞ്ച് മരണം. 11 പേരെ രക്ഷപ്പെടുത്തി. ഒരാൾ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ചാലക്കുടി നഗരത്തിൽ വ്യാപകമായി വെള്ളംകയറിയിട്ടുണ്ട്. രാവിലെയാണ് കുറാഞ്ചേരിയിലെ അഞ്ച് വീടുകൾക്ക് മുകളിൽ കുന്നിടിഞ്ഞു വീണത്. അൽപം മുമ്പാണ് 5 മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന സംശയത്തിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. പക്ഷെ സ്ഥലത്ത് തുടരുന്ന കനത്ത മഴ ദുരിതാശ്വാസ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയാണ്. കുതിരാൽ വഴിയിള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇവിടെ 20 കിലോമീറ്ററോളം നീളത്തിൽ വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്. ചാലക്കുടി നഗരത്തിലുൾപ്പടെ വെള്ളപ്പൊക്കം രൂക്ഷമായിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2PfFcDJ
via
IFTTT
No comments:
Post a Comment