ന്യൂഡൽഹി: കേരളം കടുത്ത വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽമുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയത്തിൽസുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ഹർജി. മുല്ലപ്പെരിയാർ സ്വദേശി റസൽ ജോയിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.കേന്ദ്ര തലത്തിൽ ദുരിത നിവാരണ സമിതിക്ക് രൂപംനൽകി സംസ്ഥാനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത്വെള്ളം തുറന്നുവിടാൻ തമിഴ്നാടിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തിരമായി ദുരിതം നേരിടാനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും ഹർജിയിൽ പറയുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ ഭരണഘടനാ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഇന്ന് ഉച്ചയ്ക്കു ശേഷം രണ്ടുമണിക്ക് കോടതി ഹർജി പരിഗണിക്കും. Content Highlights:mullaperiyar, petition in supreme court
from mathrubhumi.latestnews.rssfeed https://ift.tt/2MUGxhG
via
IFTTT
No comments:
Post a Comment