മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടി കടന്നു: വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 16, 2018

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടി കടന്നു: വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരമാവധി സംഭരണശേഷിയായ 142 അടി കടന്ന സാഹചര്യത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി റസല്‍ റോയി സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്ര തലത്തില്‍ ദുരിത നിവാരണ സമിതിക്ക് രൂപം നല്‍കി സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെയാണ് വിഷയം ഉന്നയിച്ചത്. തുടര്‍ന്ന് വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിര്‍ദേശിക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ സംബന്ധിച്ച സുപ്രീംകോടതി നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ കേന്ദ്ര, തമിഴ്‌നാട് സര്‍ക്കാരുകള്‍ അലംഭാവം കാട്ടുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നു ഉച്ചയ്ക്കു ശേഷം ഹര്‍ജി കോടതിയില്‍ പരിഗണിക്കും.

അതിശക്തമായ മഴ തുടര്‍ന്നതോടെ പരമാവധി സംഭരണശേഷിയായ 142 അടി കവിഞ്ഞതോടെയും ഷട്ടറുകള്‍ തുറക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളുകയായിരുന്നു. നീരൊഴുക്കിന് അനുസരിച്ച് വെള്ളം പുറത്തേക്ക് വിടാന്‍ അവര്‍ തയാറായില്ല. നിലവില്‍ അണക്കെട്ടിന്റെ 13 ഷട്ടറുകളിലൂടെയും 1.5 മീറ്റര്‍ ഉയര്‍ത്തി വെള്ളം പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. അണക്കെട്ടിലേക്ക് ഇപ്പോള്‍ ഒഴുകിയെത്തുന്നത് 20,508 ക്യുസെക്‌സ് വെള്ളമാണ്. സെക്കന്‍ഡില്‍ 10,000 ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.



from mangalam.com https://ift.tt/2PeVaOo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages