ചെങ്ങന്നൂര്‍: പ്രളയക്കെടുതി നേരിടുന്ന സംസ്ഥാനത്തിന് കൂടുതല്‍ കേന്ദ്രസഹായം ഉറപ്പുനല്‍കി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് താത്കാലിക സഹായം മാത്രമാണെന്ന് ഒരു മാധ്യമത്തോട് അദ്ദേഹം വ്യക്തമാക്കി.
മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സംഘത്തെ അയച്ചതിന് ശേഷം അവരുടെ പരിശോധനയുടെ അടിസ്ഥാനത്തിലായവര്‍ക്കാകും കൂടുതല്‍ തുക അനുവദിക്കുക.
പ്രളയക്കാലത്ത് എല്ലാ ദിവസവും പ്രധാനമന്ത്രി മുഖ്യമന്ത്രിയെ വിളിച്ചിരുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതില്‍ കൂടുതല്‍ സൈന്യത്തെ കേന്ദ്ര അയച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിന് ആവശ്യമായതില്‍ കൂടുതല്‍ പണം ഇപ്പോള്‍ നമ്മുടെ കൈവശമുണ്ടെന്നും കണ്ണന്താനം വ്യക്തമാക്കി.
from mangalam.com https://ift.tt/2BDaMsi
via IFTTT
No comments:
Post a Comment