രാജ്യസഭാ വോട്ടെടുപ്പില്‍ നോട്ട അനുവദിക്കാനാവില്ല: സുപ്രീം കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 21, 2018

രാജ്യസഭാ വോട്ടെടുപ്പില്‍ നോട്ട അനുവദിക്കാനാവില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റില്‍ 'നോട്ട' ഉള്‍പ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിന് തിരിച്ചടി. രാജ്യസഭാ വോട്ടെടുപ്പില്‍ 'നോട്ട' ഓപ്ഷന്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം റദ്ദാക്കികൊണ്ട് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസ് എ.എം ഖല്‍വിന്‍കര്‍, ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് എന്നിവരുടെ ബഞ്ചാണ് ഉത്തരവിറക്കിയത്.

സംസ്ഥാനങ്ങളുടെ ആനുപാതിക പ്രതിനിധ്യമാണ് രാജ്യസഭയിലേക്ക് എത്തുന്നത്. ആ തെരഞ്ഞെടുപ്പില്‍ 'നോട്ട' ഓപ്ഷന്‍ ഏര്‍പ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം അനുവദിച്ചുകൂടാത്തതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ പ്രതിനിധികളുടെ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍'നോട്ട' ഓപ്ഷന്‍ അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസിന്റെ് നിയമസഭാ വിപ്പ് ആയ ഷൈലേഷ് മനുഭായ് പാര്‍മര്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. നോട്ട അനുവദിക്കുന്നത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടത്തിനും അഴിമതിക്കും ഇടയാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാദം.

പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്യുന്നവരെ പുറത്താക്കാന്‍ പാര്‍ട്ടിക്ക് കഴിയും. എന്നാല്‍ വോട്ട് നിഷേധിക്കുന്ന നടപടിയെ ന്യായീകരിക്കുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെന്നും കോടതി വിമര്‍ശിച്ചു. അതുകൊണ്ടുതന്നെയാണ് ഭരണാഘടനാപരമായ കോടതിക്ക് ഭരണഘടനാവിരുദ്ധമായ ഈ നടപടികയില്‍ ഇടപെടേണ്ടിവരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

2013ലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നോട്ട ഓപ്ഷന്‍ ഉള്‍പ്പെടുത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. 2014ലാണ് രാജ്യസഭാ തെരഞ്ഞെടുപ്പിലും നോട്ട കൊണ്ടുവരാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. ഇതു ചോദ്യം ചെയ്തുള്ള കോണ്‍ഗ്രസിന്റെ ഹര്‍ജിയെ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാരും പിന്തുണച്ചിരുന്നു.



from mangalam.com https://ift.tt/2nVWh8U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages