സിയോനി: ലൈംഗിക അതിക്രമത്തിന് പരാതി പറഞ്ഞ വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശില്‍ തിങ്കളാഴ്ചയാണ് ദാരുണമായ സംഭവം ഉണ്ടായത്. 23കാരിയായ വിദ്യാര്‍ത്ഥിനിയുടെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച ശേഷമായിരുന്നു മര്‍ദ്ദനം. ലൈംഗിക അതിക്രമത്തിന് പരാതി നല്‍കിയതാണ് യുവതിയെ കൊലപ്പെടുത്താന്‍ കാരണമായത്.
കോളേജിലേക്ക് പോകും വഴി സിയോനിയില്‍ വെച്ചാണ് യുവതിക്ക് നേരെ അക്രമം ഉണ്ടായത്. ഭോപ്പാലില്‍ നിന്നും 370 കിലോമീറ്റര്‍ അകലെയാണിത്. അനില്‍ മിശ്ര എന്നയാലാണ് യുവതിയെ ദാരുണമായി കൊല ചെയ്തത്. ഇയാള്‍ യുവതിയുടെ മുടിക്കുത്തിന് പിടിച്ച് വലിച്ചിഴച്ച് കൊണ്ട് പോവുകയായിരുന്നു. പിന്നീട് കല്ലുപയോഗിച്ച് യുവതിയുടെ തലക്കിടിച്ച് പ്രതി കൊലപ്പെടുത്തുകയായിരുന്നു.
തനിക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസ് പിന്‍വലിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവതി ഇതിന് തയ്യാറായില്ല. തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനിയെ പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. ഇരുവരും ഒരെ ഗ്രാമത്തിലാണ് ജീവിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഏവരെയും ഞെട്ടിച്ച സംഭവം ഉണ്ടാകുന്നത്. നേതാജി സുഭാഷ് ചന്ദ്ര ബോസ് ഗേള്‍സ് കോളേജിന് സമീപമാണ് സംഭവം. ഈ കോളേജിലാണ് യുവതി പഠിക്കുന്നത്.
38കാരനായ അനില്‍ മിശ്ര ബൈക്കില്‍ വിദ്യാര്‍ത്ഥിനിയെയും കാത്ത് നില്‍ക്കുകയായിരുന്നു. കണ്ട ഉടനെ പ്രതി വിദ്യാര്‍ത്ഥിനിയെ നിലത്ത് തള്‌ലിയിട്ട ശേഷം മുടിക്കുത്തിന് പിടിച്ച് വലിച്ചിഴച്ചു. പിന്നീട് കല്ല് ഉപയോഗിച്ച് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. ചിലര്‍ ഒടിയെത്തി വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തു.
from mangalam.com https://ift.tt/2OQJmk8
via IFTTT
No comments:
Post a Comment