ന്യൂഡൽഹി: മൻമോഹൻ സിങ് സർക്കാരിന്റെ ഭരണകാലത്തെ സാമ്പത്തിക വളർച്ചാനിരക്ക് വ്യക്തമാക്കുന്ന റിപ്പോർട്ട് കേന്ദ്രസർക്കാർ പിൻവലിച്ചു. 2006-2007 സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ് രംഗം 10.08 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചതായുള്ള റിപ്പോർട്ടാണ് സർക്കാർ പിൻവലിച്ചത്. മുൻ വർഷങ്ങളിലെ ആഭ്യന്തരോൽപാദനത്തെ (ജിഡിപി) അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച സംബന്ധിച്ച റിപ്പോർട്ടിലാണ് മൻമോഹൻ സിങ് സർക്കാരിന്റെ കാലത്തെ സാമ്പത്തിക വളർച്ച സംബന്ധിച്ച കണക്കുകളുള്ളത്. എന്നാൽ, ഔദ്യോഗികമായ കണക്കുകളല്ല റിപ്പോർട്ടിൽ ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ റിപ്പോർട്ട് പിൻവലിച്ചത്. റിപ്പോർട്ട് പിന്നീട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സ്റ്റാറ്റിസ്റ്റിക്സ്-പദ്ധതി നിർവഹണ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ജൂലായ് 25ന് ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നത്. 1991ലെ സാമ്പത്തിക ഉദാരീകരണ നയത്തിനു ശേഷം രാജ്യം കൈവരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക വളർച്ചാ നിരക്കാണ് 2006-2007 കാലത്തേതെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. വെബ്സൈറ്റിൽ ആദ്യം പ്രസിദ്ധീകരിച്ചിരുന്നിടത്തുനിന്ന് റിപ്പോർട്ട് നീക്കംചെയ്യുകയും കരട് റിപ്പോർട്ട് വിഭാഗത്തിൽ ഉൾപ്പെടുത്തുകയുമായിരുന്നു. മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച വാർത്തകൾ വന്നതിനെ തുടർന്ന് ബിജെപി-കോൺഗ്രസ് നേതാക്കൾ തമ്മിൽ വാക്പോര് രൂപപ്പെട്ടതിനെ തുടർന്നാണ് ഇത് പിൻവലിക്കപ്പെട്ടതെന്നാണ് സൂചന. Content Highlights:Centre Removes its Own Report, 10% economic growth rate, Manmohan Singh government
from mathrubhumi.latestnews.rssfeed https://ift.tt/2nWmaFQ
via
IFTTT
No comments:
Post a Comment