നിമിഷങ്ങള്‍ക്കകം രക്ഷിച്ചത് 26 പേരെ: വീടിന് മുകളില്‍ ഹെലികോപ്റ്റര്‍ ഇറക്കിയത് പൈലറ്റ് ഓര്‍മിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 21, 2018

നിമിഷങ്ങള്‍ക്കകം രക്ഷിച്ചത് 26 പേരെ: വീടിന് മുകളില്‍ ഹെലികോപ്റ്റര്‍ ഇറക്കിയത് പൈലറ്റ് ഓര്‍മിക്കുന്നു

കൊച്ചി: ഏതാനും നിമിഷം മാത്രമാണ് ആ രക്ഷാപ്രവർത്തനത്തിന് എടുത്തത്. പ്രളയത്തിൽ മുങ്ങിയ വീടിന്റെ മുകളിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്ത് 26 പേരെയാണ് രക്ഷപെടുത്തിയത്. ഈ ദൃശ്യങ്ങളിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചാലക്കുടിയിലെ വീടിന്റെ മുകളിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്ത് 26 പേരെ രക്ഷപ്പെടുത്തിയത്. 80 വയസുള്ള ഒരാളെ അടക്കമാണ് ചാലക്കുടിയിൽ നിന്ന് ഐഎൻഎസ് ഗരുഡയിലെത്തി രക്ഷിച്ചത്. ഹെലികോപ്റ്റർ പൂർണമായി ലാൻഡ് ചെയ്താൽ കെട്ടിടത്തിന് നാശമുണ്ടാകുമെന്നതിനാൽ ലൈറ്റ് ഓൺ വീൽ രീതി പിന്തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ലെഫ്റ്റനന്റ് കമാൻഡർ അഭിജീത് ഗരുഡ് പറഞ്ഞു. അത് വഴി ഹെലികോപ്റ്ററിന്റെ ഭാരം പൂർണമായും കെട്ടിടത്തിൽ താങ്ങുന്നത് ഒഴിവാക്കാനായി. വായുവിൽ നിന്നുകൊണ്ട് നാല് പേരെ രക്ഷപെടുത്തി. എന്നാൽ തുടർന്നുള്ള 22 പേരെ ആ നിലയിൽ രക്ഷപെടുത്തൽ ബുദ്ധിമുട്ടായിരുന്നു. അതിൽ തന്നെ റൂഫ് ലാൻഡ് ചെയ്യാൻ ക്രൂ അംഗങ്ങൾ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തിൽ തീരുമാനം എടുക്കുക ബുദ്ധിമുട്ടായിരുന്നു, എങ്കിലും ശരിയായ തീരുമാനം എടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അഭിജീത് ഗരുഡ് പറഞ്ഞു. സംഘാംഗങ്ങളുടെ പ്രവർത്തനവും ഏകോപനവുമാണ് പ്രവർത്തനം സുഗമമായി നടത്താൻ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2OQrQMY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages