ശബരിമല: ബുധനാഴ്ച നടക്കാനിരുന്ന നിറപുത്തരി ആഘോഷത്തിനായി നെൽ കതിരുകളുമായി സന്നിധാനത്തേക്ക് തിരിച്ച തന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ യാത്ര നിർത്തിവച്ചു. തന്ത്രിയും സംഘവും ഉപ്പുപാറക്കടുത്തുള്ള വനംവകുപ്പിന്റെ പെരിയാർ കടുവാ സങ്കേതം ക്യാമ്പിൽ താമസിക്കും. കനത്ത മഴയും മൂടൽ മഞ്ഞും വന്യമൃഗങ്ങളുടെ ശല്യവും കണക്കിലെടുത്ത് വനം വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് യാത്ര നിർത്തിവച്ചത്. മാത്രമല്ല തീർഥാടന കാലമല്ലാത്തതിനാൽ പാത ഏറെ ദുർഘടമായിരിക്കുന്നതും യാത്ര നിർത്തിവെക്കാൻ കാരണമായി. നാളെ രാവിലെ കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ച് യാത്ര തുടരും. ബുധനാഴ്ച രാവിലെ ആറിന് സന്നിധാനത്ത് നടത്താനിരുന്ന നിറപുത്തരിച്ചടങ്ങുകൾ സംഘം എത്തിയതിന് ശേഷമാകും നടത്തുക.
from mathrubhumi.latestnews.rssfeed https://ift.tt/2MLpMFq
via
IFTTT
No comments:
Post a Comment