തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് മന്ത്രി എ.കെ ബാലൻ. ചൈന പോലുള്ള രാജ്യങ്ങളെ ഇക്കാര്യത്തിൽ മാതൃകയാക്കും. ഡാമുകളാണ് ദുരന്തത്തിന് കാരണം എന്ന പ്രചാരണം തെറ്റാണ്. തണ്ണീർത്തതടങ്ങൾ സംരക്ഷിക്കപ്പൈടണം. ക്വാറികളെ സർക്കാർ നിയന്ത്രിക്കും. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ നല്ല വശങ്ങൾ ഉൾകൊള്ളുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഈ ദുരന്തം സർക്കാരിന്റെ സൃഷ്ടിയാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇത് പരിഹാസത്തോടും പുച്ഛത്തോടും കൂടി മാത്രമേ കേരളത്തിലെ ജനങ്ങൾ കാണുകയുള്ളു. ന്യൂനമർദമുണ്ടായതും മഴപെയ്തതും സർക്കാർ കാരണം അല്ല. തമിഴ്നാട് വെള്ളം തുറന്നുവിട്ടതും കേരള സർക്കാർ കാരണമല്ല. ഇത്തരം വാദങ്ങൾ വേദനാജനകമാണ്. വലിയ നാശനഷ്ടമാണ് ഉണ്ടായത്. ഇതിനെ നേരിടാൻ നമുക്ക് കഴിയും. ജില്ലാ ഭരണകൂടങ്ങൾ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. പാലക്കാട് ജില്ലയിൽ മാത്രം നൽകിയത് 750 ടൺ ഭക്ഷ്യധാന്യങ്ങളാണ്. പാലക്കാട് നെല്ലിയാമ്പതിയിലാണ് വലിയ ദുരിതമുണ്ടായത്. രണ്ട് മാസത്തേക്കുള്ള ഭക്ഷ്യ ധാന്യങ്ങൾ അവിടെ എത്തിക്കാൻ കഴിഞ്ഞു. സർക്കാർ സംവിധാനങ്ങളും ജീവനക്കാരും മികച്ച രീതിയിലാണ് പ്രവർത്തിച്ചത്. തകർന്ന കേരളത്തെ നവകേരളമാക്കി മാറ്റാൻ നമുക്ക് കഴിയും. എല്ലാ ജില്ലകളിലും കർമ പദ്ധതികൾ തയ്യാറാക്കാൻ കഴിയും. നവകേരളം സൃഷ്ടിക്കാൻ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ വേണം. പ്രകൃതി ദുരന്തങ്ങൾ കേരളത്തിൽ ആദ്യമായല്ല. പുറ്റിങ്ങൽ ദുരന്തം അന്നത്തെ സർക്കാരിന്റെ സൃഷ്ടിയാണെ്. പ്രളയം ബാധിക്കപ്പെട്ട ഏവർക്കും ജീവിതം തിരികെപ്പിടിക്കും വരെ സർക്കാർ കൂടെ ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2oac58j
via
IFTTT
No comments:
Post a Comment