തിരുവനന്തപുരം: ഈ നൂറ്റാണ്ടിലെ ഏറ്റവും നാശം വിതച്ച വെള്ളപ്പൊക്കമാണ് ഇക്കഴിഞ്ഞ ആഴ്ച കേരളത്തിലുണ്ടായത്. ഇതിന് മുമ്പ് 1924ലാണ് കേരളത്തെ മുക്കിയ ഒരു പ്രളയമുണ്ടായത്. മലയാളം കലണ്ടറിലെ 1099 എന്ന വര്‍ഷത്തെ അടിസ്ഥാനമാക്കി 99ലെ വെള്ളപ്പൊക്കം എന്നാണ് 1924ലെ വെള്ളപ്പൊക്കം അറിയപ്പെടുന്നത്. കഴിഞ്ഞ ആഴ്ചത്തെ പ്രളയക്കെടുതിയില്‍ 290 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും പത്ത് ലക്ഷത്തോളം പേര്‍ക്ക് വീട് വിട്ട് ക്യാമ്പുകളിലേക്ക് പോരേണ്ടി വരികയും ചെയ്തു.
എന്നാല്‍ ഇതിലും ഭീകരമായ വെള്ളപ്പൊക്കമാണ് 1924ല്‍ ഉണ്ടായത്. അന്ന് ഔദ്യോഗികമായി സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ടില്ലെങ്കിലും മലയാളികള്‍ ഒറ്റക്കെട്ടായി നിന്ന് പ്രളയക്കെടുതിയെ നേരിട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മലയാളികള്‍ക്ക് സഹായമെത്തി. അന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി 6000 രൂപയാണ് കേരളത്തിന് വേണ്ടി സമാഹരിച്ച് നല്‍കിയത്. തന്റെ പ്രസിദ്ധീകരണങ്ങളായ യംഗ് ഇന്ത്യ, നവജീവന്‍ തുടങ്ങിയവയിലൂടെ ജനങ്ങളോട് അഭ്യര്‍ത്ഥന നടത്തിയാണ് കേരളത്തിനായി അദ്ദേഹം പണസമാഹരണം നടത്തിയത്.
ഗാന്ധിജിയുടെ അഭ്യര്‍ത്ഥന മാനിച്ച് നിരവധി പേരാണ് ചെറിയ തുകകള്‍ സംഭാവനമായി നല്‍കിയത്. നിരവധി സ്ത്രീകള്‍ തങ്ങളുടെ സ്വര്‍ണാഭരണങ്ങളും സംഭാവന നല്‍കി. പലരും ഭക്ഷണം ഉപേക്ഷിച്ച് ആ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കേരളത്തിലെ പ്രളയക്കെടുതിയെക്കുറിച്ച് നവജീവനില്‍ എഴുതിയ ലേഖനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ മൂന്ന് പൈസ മോഷ്ടിച്ച പെണ്‍കുട്ടിയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
മലബാറിന്റെ ദുരിതം ചിന്തിക്കാനാകാത്തത് എന്ന തലക്കെട്ടിലാണ് ഗാന്ധിജിയുടെ ലേഖനം. 1924ല്‍ മൂന്നാഴ്ച നീണ്ടുനിന്ന പ്രളയം മലയോര പ്രദേശമായ മുന്നാറിനെ പോലും വെള്ളത്തിനടിയിലാക്കിയതായാണ് ചരിത്ര രേഖകള്‍ പറയുന്നത്. അന്ന് റോഡുകളെല്ലാം പുഴയായി മാറി, എല്ലാ പുഴകളും കരകവിഞ്ഞൊടുകി- സ്വാതന്ത്ര്യ സമരസേനാനിയായ 104കാരന്‍ അയ്യപ്പന്‍ പിള്ള 99ലെ പ്രളയം ഓര്‍ത്തടുക്കുന്നത് ഇങ്ങനെ.
from mangalam.com https://ift.tt/2MTt4cQ
via IFTTT
No comments:
Post a Comment