ബാഡ്മിന്റണില്‍ ചരിത്രമെഴുതി സൈന സെമിയില്‍; മെഡലുറപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

ബാഡ്മിന്റണില്‍ ചരിത്രമെഴുതി സൈന സെമിയില്‍; മെഡലുറപ്പിച്ചു

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ചരിത്രമെഴുതി വനിതാ സിംഗിൾസിൽ ഇന്ത്യൻ താരം സൈന നേവാൾ സെമിയിൽ. തായ്ലൻഡിന്റെ ലോക നാലാം നമ്പർ താരം റാഞ്ചനോക്ക് ഇന്തനോണിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സൈനയുടെ നേട്ടം. സ്കോർ: 21-18, 21-16. വിജയത്തോടെ സൈന ഒരു മെഡൽ ഉറപ്പാക്കി. ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ചൈനീസ് തായെപെയിയുടെ തായ് സൂയിങ്ങാണ് സെമിയിൽ സൈനയുടെ എതിരാളി. അതേസമയം 18-ാമത് ഏഷ്യൻ ഗെയിംസിന്റെ എട്ടാം ദിനത്തിൽ ഇന്ത്യ ഇരട്ട വെള്ളി മെഡൽ കരസ്ഥമാക്കി. അശ്വാഭ്യാസത്തിൽ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമാണ് ഇന്ത്യ വെള്ളി നേടിയത്. ഫൗവാദ് മിർസയാണ് വ്യക്തിഗത ഇനത്തിലെ ഇന്ത്യയുടെ മെഡൽ ജേതാവ്. 1982-ന് ശേഷം ഇന്ത്യ അശ്വാഭ്യാസം വ്യക്തിഗത ഇനത്തിൽ മെഡൽ നേടുന്നത് ഇതാദ്യമായാണ്. ഞായറാഴ്ച നടന്ന മത്സരത്തിൽ മിർസ (26.40) രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. ജപ്പാന്റെ ഒയ്വ യോഷിയാക്കിക്കാണ് (22.70) സ്വർണം. ചൈനയുടെ ഹുവ ടിയാൻ അലെക്സ് (27.10) വെങ്കലവും നേടി. ഇതോടെ ഏഴു സ്വർണവും ഏഴു വെള്ളിയും 17 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡൽ നേട്ടം 31 ആയി. നിലവിൽ ഒമ്പതാം സ്ഥാനത്താണ് ഇന്ത്യ. വനിതാ വിഭാഗം 400 മീറ്റർ ഹർഡിൽസ് ഹീറ്റ്സിൽ ജൗന മുർമുറും അനു രാഘവനും ഫൈനലിൽ. ഒന്നാം ഹീറ്റ്സിൽ നാലാമതായാണ് ജൗന മുർമുർ ഫൈനലിൽ കടന്നത്. രണ്ടാം ഹീറ്റ്സിൽ ഓടിയ അനു രാഘവൻ, 56.77 സെക്കൻഡിൽ മൂന്നാമതായും ഫിനിഷ് ചെയ്തു. ഫൈനൽ തിങ്കളാഴ്ച. Content Highlights: indias fouaad mirza wins historic individual equestrian medal


from mathrubhumi.latestnews.rssfeed https://ift.tt/2P8ew6O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages