നിര്‍മല സീതാരാമന്‍ കര്‍ണാടക മന്ത്രിയോട് കയര്‍ത്ത സംഭവത്തില്‍ വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

നിര്‍മല സീതാരാമന്‍ കര്‍ണാടക മന്ത്രിയോട് കയര്‍ത്ത സംഭവത്തില്‍ വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: കർണാടകത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ കർണാടക മന്ത്രി സാ. രാ മഹേഷിനോട് കയർത്ത സംഭവത്തിൽ പ്രതരോധ മന്ത്രാലയത്തിന്റെ വിശദീകരണം. പാർലമെന്റിന്റെ അന്തസ്സിനു കോട്ടമുണ്ടാക്കുന്നതും മന്ത്രിയോട് അനാദരവ് പ്രകടിപ്പിക്കുന്നതുമായ പെരുമാറ്റമാണ് മന്ത്രി മഹേഷിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. മന്ത്രി നിർമലാ സീതാരാമനെതിരായി മന്ത്രി നടത്തിയത് മറുപടി അർഹിക്കാത്ത പരാമർശങ്ങളാണെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു. മന്ത്രിയുടെ ജില്ലയിലെ പരിപാടി ജില്ലാ ഭരണകൂടത്തിന്റെ അറിവോടുകൂടിയാണ് തയ്യാറാക്കിയത്. രണ്ടു ദിവസം മുൻപുതന്നെ ഇത് ബന്ധപ്പെട്ടവർക്ക് നൽകുകയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ അറിവോടുകൂടിത്തന്നെയാണ് മുൻ സൈനികരുമായി മന്ത്രിയുടെ കൂടിക്കാഴ്ച ഒരുക്കിയത്. മന്ത്രിയുടെ നിർദേശ പ്രകാരം ഈ കൂടിക്കാഴ്ച വെട്ടിച്ചുരുക്കുകയും അധികൃതരുമായുള്ള കൂടിക്കാഴ്ച നടത്തുകയും ചെയ്തെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ വെള്ളിയാഴ്ച മടിക്കേരിയിൽ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനെത്തിയപ്പോഴായിരുന്നു വിവാദങ്ങളുടെ തുടക്കം. മുൻ സൈനികരുമായുള്ള കൂടിക്കാഴ്ചയ്ക്കു മുൻപായി മന്ത്രി ആദ്യം കാണേണ്ടത് അധികൃതരെയാണെന്ന് ചൂണ്ടിക്കാണിച്ച് ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി മഹേഷ് രംഗത്തെത്തിയതോടെയാണ് തർക്കം ഉടലെടുത്തത്. എന്നാൽ മുൻ സൈനികർക്കാണ് പ്രഥമ പരിഗണനയെന്നും അവരെ ആദ്യം കാണുമെന്നും പ്രതിരോധ മന്ത്രി നിലപാടെടുത്തെങ്കിലും മന്ത്രി മഹേഷ് പിൻമാറാൻ തയ്യാറായില്ല. തുടർന്നാണ് മന്ത്രി നിർമല സീതാരാമൻ മന്ത്രി മഹേഷിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. താൻ കേന്ദ്ര മന്ത്രിയാണ്. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടിവരുന്നത് അവിശ്വസനീയമാണെന്ന് അവർ പ്രതികരിച്ചു. താൻ എന്തുചെയ്യണമെന്ന് നിങ്ങൾ നിശ്ചയിക്കുകയാണ്. അതനുസരിച്ച് താൻ പെരുമാറണമെന്നാണ് നിങ്ങൾ പറയുന്നതെന്നും മന്ത്രി രോഷാകുലയായി പറഞ്ഞു. കർണാടകത്തിൽനിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മന്ത്രിസഭയിലെത്തിയ ആളാണ് നിർമല സീതാരാമനെന്നും അതുകൊണ്ടാണ് അവർക്ക് ജനങ്ങളുടെ വിഷമം മനസ്സിലാകാത്തതെന്നും മന്ത്രി മഹേഷ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച്, ജനങ്ങളുടെ ജീവിതത്തിലെ സങ്കടങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ അവർ ഇപ്രകാരം പെരുമാറില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. മന്ത്രി മഹേഷിനോട് കേന്ദ്രമന്ത്രി തട്ടിക്കയറിയ സംഭവത്തിൽ കടുത്ത പ്രതികരണവുമായി കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര രംഗത്തെത്തിയിരുന്നു. സംസ്ഥാന മന്ത്രിമാർക്ക് അധികാരം നൽകുന്നത് കേന്ദ്രസർക്കാരല്ല, ഭരണഘടനയാണ്. വെള്ളപ്പൊക്കത്തിൽ നിങ്ങൾ നൽകുന്ന സഹായത്തെ ഞങ്ങൾ ബഹുമാനിക്കുന്നതുപോലെ നിങ്ങളും ഞങ്ങളുടെ മന്ത്രിമാരെ ബഹുമാനിക്കണം. തന്റെ സഹപ്രവർത്തകരോട് നിങ്ങൾ തട്ടിക്കയറിയ സംഭവം തനിക്ക് വലിയ നിരാശയുണ്ടാക്കിയെന്നും പരമേശ്വര ട്വീറ്റിൽ വ്യക്തമാക്കി. സംസ്ഥാനത്തെ മന്ത്രിമാർ കേന്ദ്ര മന്ത്രിമാരേക്കാൾ കീഴെയല്ലെന്നും നിങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. Content Highlighsts:Defence ministry, Karnataka minister Mahesh's remarks against Nirmala Sitharaman


from mathrubhumi.latestnews.rssfeed https://ift.tt/2wq4GFK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages