അതീവ ജാഗ്രത തുടരാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 12, 2018

അതീവ ജാഗ്രത തുടരാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: ഓഗസ്റ്റ് 15 വരെ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും ഏർപ്പെട്ടിരിക്കുന്ന എല്ലാ സർക്കാർ ഏജൻസികളോടും ജില്ലാകലക്ടർമാരോടും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇടുക്കി, ഇടമലയാർ അണക്കെട്ടുകളിൽ ജലനിരപ്പ് താഴാൻ തുടങ്ങിയത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. Read More:എട്ട് ജില്ലകളിൽ ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യത... രണ്ടുമൂന്നുദിവസം കൂടി മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ഗൗരവമായി കണക്കിലെടുത്ത് നടപടി സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്. മഴയുടെ തോതിൽ കുറവു വന്നിട്ടുണ്ട്. ഈ നില തുടർന്നാൽ ദുരിതാശ്വാസ കേമ്പുകളിലുളളവർക്ക് അടുത്ത ദിവസങ്ങളിൽ തിരിച്ചുപോകാൻ കഴിഞ്ഞേക്കും. ശനിയാഴ്ചത്തെ വൈകുന്നേരത്തെ കണക്കനുസരിച്ച് 57,000 ത്തിലധികം പേർ സംസ്ഥാനത്തെ 457 ക്യാമ്പുുകളിലായി കഴിയുന്നുണ്ട്. എല്ലാ ക്യാമ്പുകളിലും ഭക്ഷണവും ശദ്ധജലവും വെള്ളവും ലഭ്യമാക്കിയിട്ടുണ്ട്. ക്യാമ്പുകളിൽ കഴിയുന്നവർ പൂർണസംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ സ്വീകരിച്ച മുൻകരുതലുകളും സമയോചിതമായ ഇടപെടലുകളും എല്ലാ വകുപ്പുകളുടെയും ഏകോപിച്ചുളള പ്രവർത്തനവും ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. രക്ഷാപ്രവർത്തനവും ദുരിതാശ്വാസപ്രവർത്തനവും മാതൃകാപരമായ രീതിയിലാണ് നടക്കുന്നത്. ജനങ്ങൾ എല്ലാം മറന്ന് സർക്കാരുമായി സഹകരിക്കുന്നുണ്ട്. ദുരിതാശ്വാസ കേമ്പുകളിലെ പ്രവർത്തനവും മാതൃകാപരമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വെള്ളപ്പൊക്കത്തിൽ പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും പകരം പുസ്തകം ലഭ്യമാക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് മുഖ്യമന്ത്രി. നിർദേശിച്ചു.കാലവർഷക്കെടുതി ബാധിച്ച എട്ടു ജില്ലകളിലും ശനിയാഴ്ച മന്ത്രിമാർ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. ഈ ജില്ലകളിലെല്ലാം മന്ത്രിമാരുടെ സാന്നിധ്യത്തിൽ അവലോകനയോഗങ്ങളും നടന്നു. content highlights: Kerala Flood,relief camp


from mathrubhumi.latestnews.rssfeed https://ift.tt/2KJxNsM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages